കോഴിക്കോട്: നവരാത്രി ആഘോഷത്തിലെ സുപ്രധാനമായ മഹാനവമി തിങ്കളാഴ്ച. വിജയദശമി ദിനമായ ചൊവ്വാഴ്ച, കുഞ്ഞുങ്ങളെ വിദ്യയുെട ലോകത്തേക്ക് കൈപിടിച്ചുയർത്തുന്ന വിദ്യാരംഭചടങ്ങുകൾ വിവിധ ക്ഷേത്രങ്ങളിൽ നടക്കും. വിവിധ ദേവി ക്ഷേത്രങ്ങളിലും പ്രത്യേകവേദികളിലും ശനിയാഴ്ച പുസ്തകങ്ങളുടെ പൂജവെപ്പ് നടന്നു. പുസ്തകത്തിനൊപ്പം സംഗീതോപകരണങ്ങളും ആയുധങ്ങളും പൂജക്ക് െവച്ചു.
അഷ്ടമി തിഥി ശനിയാഴ്ച ൈവകീട്ടായതിനാലാണ് ഒരു ദിവസം നേരത്തേ പുസ്തകപൂജ നടന്നത്. കഴിഞ്ഞ വർഷവും ദുർഗാഷ്ടമിയുടെ തലേദിവസമായിരുന്നു പുസ്തകം പൂജക്കു വെച്ചത്. പൂജക്കു വെച്ച വസ്തുക്കൾ ദശമി നാളിലാണ് പൂജ കഴിഞ്ഞ് എടുക്കുക. മഹാനവമി ദിനമായ തിങ്കളാഴ്ച ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും മറ്റും നടക്കും.
നൃത്ത, സംഗീത വിദ്യാലയങ്ങളിലും വിവിധ ചടങ്ങുകൾ നടക്കും. കേരളത്തിനു പുറത്ത്, കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലും ആയിരക്കണക്കിന് കുട്ടികൾ എഴുത്തിനിരുത്താനായി എത്തും. കേരളത്തിലെ വിജയദശമി ആഘോഷങ്ങൾക്കൊപ്പം കർണാടകയിൽ ദസറയും പശ്ചിമ ബംഗാളിൽ ദുർഗപൂജയും ആഘോഷിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.