റേ​ഷ​ൻ: തി​ര​ക്കൊ​ഴി​െ​വാ​ക്കാ​ൻ ടോ​ക്ക​ൺ

തി​രു​വ​ന​ന്ത​പു​രം: റേ​ഷ​ൻ വി​ത​ര​ണ​ത്തി​ന് ബ​യോ​മെ​ട്രി​ക് പ​ഞ്ചി​ങ്​ ഒ​ഴി​വാ​ക്കി മാ​നു​വ​ൽ ഇ​ട​പാ​ട ു​ക​ൾ വ​ഴി വി​ത​ര​ണം ന​ട​ത്താ​ൻ തീ​രു​മാ​ന​മാ​യി. ഇ​ഷ്​​ട​മു​ള്ള ക​ട​യി​ൽ നി​ന്ന്​ പോ​ർ​ട്ട​ബി​ലി​റ്റി സം ​വി​ധാ​നം ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക് മാ​ത്രം വ​ൺ​ടൈം പാ​സ്​​വേ​ഡ് നി​ർ​ബ​ന്ധ​മാ​ക്കി.

റേ​ഷ​ൻ ക​ട​യി​ൽ തി​ര​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​ന് ടോ​ക്ക​ൺ ഏ​ർ​പ്പെ​ടു​ത്തി. ജീ​വ​ന​ക്കാ​ർ​ക്കോ റേ​ഷ​ൻ ഡീ​ല​ർ​മാ​ർ​ക്കോ വി​ത​ര​ണ​ക്കാ​ർ​ക്കോ പ​നി, ചു​മ, ജ​ല​ദോ​ഷം തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ൾ കാ​ണു​ക​യാ​ണെ​ങ്കി​ൽ പ​ക​രം സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തും.

വി​ത​ര​ണ​ക്കാ​ർ​ക്ക് കൈ​ക​ഴു​കലും മു​ഖാ​വ​ര​ണ​വും നി​ർ​ബ​ന്ധ​മാ​ക്കി. പ്ര​വ​ർ​ത്ത​ന സ​മ​യം കാ​ല​ത്ത്​ ഒ​മ്പ​ത്​ മു​ത​ൽ ഒ​ന്നു​വ​രെ​യും ഉ​ച്ച ര​ണ്ട്​ മു​ത​ൽ അ​ഞ്ചു​വ​രേ​യു​മാ​ക്കി. റേ​ഷ​ൻ കാ​ർ​ഡ്​-ആ​ധാ​ർ ബന്ധിപ്പിക്കൽ സെ​പ്​​റ്റം​ബ​ർ 30 വ​രെ നീ​ട്ടി​.

Tags:    
News Summary - tocken sysytem in ration shop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.