Posted On
date_range Updated On
date_range ടി.എന്‍. പ്രതാപനും സജീവ് ജോസഫിനും മാത്യു കുഴല്‍നാടനും കെ.എസ്.യുവിന്റെ ചുമതല
തിരുവനന്തപുരം: കോൺഗ്രസ് പോഷക സംഘടനയായ കെ.എസ്.യുവിന്റെ ചുമതല കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് ടി.എന്‍. പ്രതാപന്. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എം.പിയുടെ നിർദേശ പ്രകാരം സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം. ലിജു ആണ് ഇക്കാര്യം അറിയിച്ചത്.
ടി.എന്‍. പ്രതാപനൊടൊപ്പം കെ.എസ്.യു പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുവാന്‍ എം.എല്‍.എമാരായ സജീവ് ജോസഫ്, മാത്യു കുഴല്‍നാടന്‍ എന്നിവരെയും കെ.പി.സി.സി ചുമതലപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.