പാരിസ്ഥിതികാഘാത പഠനം: കരട് പിൻവലിക്കണമെന്ന് ടി.എൻ. പ്രതാപൻ എം.പി

തൃശൂർ: പരിസ്ഥിതി ആഘാത പഠനം കരട് പരിസ്ഥിതിക്കും ആവാസ വ്യവസ്ഥക്കും വലിയ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി ടി.എൻ. പ്രതാപൻ എം.പി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പരിസ്ഥിതി-വനംവകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കർക്കും കത്തയച്ചു. കരടിനെതിരെ പരാതി ബോധിപ്പിക്കാനും ആശങ്ക അറിയിക്കാനും അനുവദിച്ച സമയം ഈ മാസം 20വരെ നീട്ടണമെന്നും അതിനായി കൂടുതൽ ഓൺലൈൻ പോർട്ടലുകൾ തുറക്കണമെന്നും എം.പി ആവശ്യപ്പെട്ടു.

രാജ്യാന്തര തലത്തിൽ നിലനിൽക്കുന്ന പരിസ്ഥിതി സംരക്ഷണ യജ്ഞങ്ങളോടുള്ള നഗ്നമായ ലംഘനമാണ് പുതിയ ഇ.ഐ.എ കരട്. 1994ൽ ചിട്ടപ്പെടുത്തിയ, 2006ൽ പുന:സംഘടിപ്പിച്ച പാരിസ്ഥിതിക ആഘാത പഠനം ഇന്ത്യയുടെ പരിസ്ഥിതി മേഖലയുടെ നിർണായകമായ കാവലാണ്. അത് ദുർബലപ്പെടുത്തുന്നത് വിനാശകരമായ ഭാവി ക്ഷണിച്ചു വരുത്തുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.

നിലവിലുള്ള സാമ്പത്തിക മാന്ദ്യം മറികടക്കാൻ കോർപറേറ്റ് മുതലാളിത്ത താൽപര്യങ്ങൾക്ക് കുടപിടിക്കാമെന്ന് കരുതുന്നത് ആത്മഹത്യാപരമാണ്. ചൂഷക വ്യവസ്ഥിതിയെ പ്രോത്സാഹിപ്പിക്കാനുള്ള ഈ നീക്കം മണ്ണും വായുവും ജലാശയവും വിഷമയമാക്കും. ലോകത്തിലേറ്റവും മലിനീകരിക്കപ്പെട്ട നഗരങ്ങൾ ഇന്ത്യയിലാണ്. ഏറെ കൊട്ടിഘോഷിക്കുന്ന സ്വച്ഛ് ഭാരത് മിഷൻ പൊള്ളയും മേനി പറച്ചിലുമാണെന്ന് ഇത്​ വ്യക്തമാക്കുന്നു​െണ്ടന്ന്​ എം.പി ചൂണ്ടിക്കാട്ടി​.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.