തിരൂരങ്ങാടി: കേരള ജംഇയ്യതുൽ ഉലമ സംസ്ഥാന പ്രസിഡൻറും തിരൂരങ്ങാടി മുസ്ലിം ഓർഫനേജ് കമ്മിറ്റി പ്രസിഡൻറുമായ ടി. കെ. മുഹ്‌യുദ്ദീൻ ഉമരി (84) നിര്യാതനായി. കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ സ്ഥാപകാംഗമാണ്. ഐ.എസ്.എം സംസ്ഥാന പ്രസിഡൻറ്, കെ.എൻ.എം സംസ്ഥാന കമ്മിറ്റിയംഗം, അഹ്‌ലെ ഹദീസ് ദേശീയ വൈസ് പ്രസിഡൻറ്, തിരൂരങ്ങാടി ലൈബ്രറി പ്രസിഡൻറ് തുടങ്ങിയ സ് ഥാനങ്ങൾ വഹിച്ചു. കെ.എൻ.എം വിദ്യാഭ്യാസ ബോർഡിന് കീഴിലെ അഞ്ചാം തരം തജ്‌വീദ് പാഠപുസ്തക രചയിതാവ്, പുളിക്കൽ ജാമിഅ സലഫിയ അധ്യാപകൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
മുസ്ലിം നവോത്ഥാന നായകരിലൊരാളായ കെ.എം. മൗലവിയുടെയും മൗലാന ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ മകൾ ഫാത്തിമക്കുട്ടിയുടെയും നാലാമത്തെ മകനാണ്. തിരൂരങ്ങാടിയിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഉമറാബാദ് ദാറുസ്സലാമിൽനിന്ന് ഒന്നാം റാങ്കോടെ ഉമരി ബിരുദം നേടി. 1969ൽ അഫ്ദലുൽ ഉലമ ബിരുദവും കരസ്ഥമാക്കി. തൊടികപ്പുലം ജുമുഅത്ത് പള്ളിയിൽ അധ്യാപക വിദ്യാർഥിയായിരുന്നു. പല മദ്റസകളിലും സ്കൂളുകളിലും അധ്യാപകനായി ജോലിചെയ്തു. വളവന്നൂർ അറബിക് കോളജിൽ പത്ത് വർഷത്തോളം അധ്യാപകനായിരുന്നു. 1988ൽ വിരമിച്ചു. വിവിധ പള്ളികളിൽ ഖതീബായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അഹ്കാമു തജ്‌വീദ്, ഹജ്ജ്, ഉംറ സിയാറത്ത് തുടങ്ങിയ പുസ്തകങ്ങളും വിവർത്തന ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.
ഭാര്യ: എം. സൈനബ അരീക്കോട് (റിട്ട. അധ്യാപിക). മക്കൾ: ശമീമ (റിട്ട. എച്ച്.എം), സുബൈദ (ഒ.എച്ച്.എസ്, തിരൂരങ്ങാടി), ജബാന (നിർമല എച്ച്.എസ്.എസ് എരുമമുണ്ട), മാജിദ, സന, യഹ്‌യ, നൗഫൽ, റഷാദ്. മരുമക്കൾ: പരേതനായ എൻ.പി. അലി ഹസൻ (എരുമമുണ്ട), എം.ഐ. അബ്ദുറഹ്മാൻ (റിട്ട. െലക്ചറർ, പി.എസ്.എം.ഒ കോളജ് തിരൂരങ്ങാടി), എ.ബി. മുഹമ്മദ്, കെ.എം. അബ്ദുൽ കബീർ (കയ്പമംഗലം), അബ്ദുൽ റസാഖ് (കുനിയിൽ), ഷമീറ, ലീന, സഹീറ. മയ്യിത്ത് വ്യാഴാഴ്ച രാവിലെ എട്ട് മുതൽ തിരൂരങ്ങാടി യതീംഖാനയിൽ പൊതുദർശനത്തിന് വെക്കും. മയ്യിത്ത് നമസ്കാരം രാവിലെ 11ന് യതീംഖാന മസ്ജിദിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.