തിരൂർ റെയിൽവേ മേൽപ്പാലത്തിൽ മണ്ണിടിഞ്ഞ് താഴ്ന്നു

തിരൂർ: ബസ് സ്റ്റാൻഡിനെയും താഴേപാലത്തെയും ബന്ധിപ്പിക്കുന്ന സിറ്റി ജംങ്ഷനിലെ റെയിൽവേ മേൽപ്പാലത്തിൽ മണ്ണിടിഞ ്ഞ് താഴ്ന്നു. ബുധനാഴ്ച രാവിലെ 10.45ഓടെയാണ് റോഡ് ഇടിഞ്ഞ് താഴ്ന്നത്. നിറയെ യാത്രക്കാരുമായി സ്വകാര്യ ബസ് കടന്നു പോയ തിനു പിന്നാലെയാണ് പഴയ പാലത്തിൽ കുഴി രൂപപ്പെട്ടത്. ബസിന് പിറകിൽ മറ്റ് വാഹനങ്ങൾ ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായ ി.

റോഡിലുള്ള വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം നിന്നതാണ് അപകട കാരണം. ഇതോടെ മണ്ണ് ഒലിച്ച് പോയി വലിയ കുഴി രൂപപ്പെടുകയായിരുന്നു. ദിവസവും വെള്ളം ഒഴുകിയതും അപകടത്തിന് ആക്കം കൂട്ടി. പൊലീസും പൊതുമരാമത്ത് അധികൃതരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ആദ്യം പാലത്തിലൂടെ വാഹനം കടത്തി വിട്ടെങ്കിലും വലിയ വാഹനങ്ങൾ കടന്ന് പോയതോടെ റോഡിൽ വീണ്ടും വിള്ളൽ അനുഭവപ്പെട്ടു. ഇതോടെ റോഡിലൂടെ ഗതാഗതം താൽകാലികമായി നിരോധിച്ചു.


വാഹനം നിരോധിച്ചതോടെ നഗരത്തിൽ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. കുറ്റിപ്പുറം, താനൂർ ഭാഗങ്ങളിൽ നിന്ന് വന്ന വാഹനങ്ങൾ സിറ്റി ജംങ്ഷനിൽ കുടുങ്ങി. സ്വകാര്യ ബസുകൾ ബസ് സ്റ്റാൻഡിൽ പ്രവേശിക്കാനാകാതെ സിറ്റി ജംങ്ഷനിൽ ആളെയിറക്കി തിരിച്ച് പോയി. അര മണിക്കൂറിന് ശേഷം പാലത്തിന്‍റെ ഒരു വശത്തിലൂടെ വാഹനം കടത്തി വിട്ടു. എങ്കിലും ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടായില്ല. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെത്തി സ്ഥലം സന്ദർശിച്ചു.

രണ്ട് ദിവസത്തിനുള്ളിൽ പൈപ്പിൻറെ ലീക്കേജ് പരിഹരിക്കുമെന്ന് തിരൂർ വാട്ടർ അതോറിറ്റിയുടെ ചുമതലയുള്ള അസി. എക്സിക്യൂട്ടീവ് എൻജീനിയർ ഇ.എൻ സുരേന്ദ്രൻ പറഞ്ഞു. ഇതിനായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് മാറ്റുന്ന നടപടികൾ ആരംഭിച്ചു.

Tags:    
News Summary - Tirur Railway Overbridge -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.