ടിപ്പു സുൽത്താൻ കൂട്ടബലാൽസംഗവീരനെന്ന്​ കേന്ദ്രമന്ത്രി

ബംഗളൂരു: 18ാം നൂറ്റാണ്ടിലെ ക്രൂരനായ കൊലപാതകിയും കൂട്ടബലാത്സംഗ വീരനുമായ ഭരണാധികാരിയായിരുന്നു ടിപ്പു സുൽത്താനെന്ന്​ കേന്ദ്ര നൈപുണ്യ വികസന സഹമന്ത്രി അനന്ത്​ കുമാർ ഹെഗ്​ഡെ. നവംബർ പത്തിന്​ നടക്കുന്ന ടിപ്പു ജയന്തി ആഘോഷത്തിൽ ത​​െൻറ പേര്​ ഉൾപ്പെടരുതെന്ന്​ അഭ്യർഥി​ച്ച്​ കർണാടക ചീഫ്​ സെക്രട്ടറിക്ക്​ കഴിഞ്ഞദിവസം അയച്ച കത്തിലാണ്​ ​കേന്ദ്രമ​ന്ത്രിയുടെ പരാമർശം.

ടിപ്പു സുൽത്താനെ ഹിന്ദു വിരോധിയും കന്നഡ വിരുദ്ധനുമാക്കി ചിത്രീകരിച്ച്​, ആഘോഷത്തിൽ പ​െങ്കടുക്കുന്നതിൽനിന്ന്​ ഹെഗ്​ഡെയും ബി.ജെ.പി മുതിർന്ന നേതാവ്​ ശോഭ കരന്ത്​ലാജെയും ​ പിന്മാറിയിരുന്നു. ടിപ്പു സുൽത്താൻ ജയന്തിക്കെതിരെ സംഘ്​പരിവാറും ബി.ജെ.പിയും രംഗത്തെത്തിയതിന്​ പിന്നാ​െലയാണിത്​.

എന്തുവില കൊടുത്തും സര്‍ക്കാര്‍ ടിപ്പുജയന്തി ആഘോഷിക്കും -സിദ്ധരാമയ്യ ​
മംഗളൂരു:  ടിപ്പുസുല്‍ത്താന്‍ ജയന്തി ആഘോഷിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ എന്തുവില കൊടുത്തും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ജില്ലയില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനെത്തിയ സിദ്ധരാമയ്യ മംഗളൂരു വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

സര്‍ക്കാര്‍ പരിപാടിയെ ബി.ജെ.പി രാഷ്​ട്രീയമായി ഉപയോഗിക്കുകയാണ്. സംസ്ഥാന സര്‍ക്കാറി‍​െൻറ ഔദ്യോഗികപരിപാടിയില്‍ ഉള്‍പ്പെടുത്തരുതെന്ന് പറയുന്ന അനന്ത്കുമാര്‍ ഹെഗ്ഡെയും ശോഭ കരന്ത്​ലാജെയും ബി.ജെ.പി നേതാക്കള്‍ മാത്രമല്ല സംസ്ഥാനത്തുനിന്നുള്ള കേന്ദ്രമന്ത്രിയും എം.പിയുമാണ്. സര്‍ക്കാര്‍ പരിപാടികളില്‍ ജനപ്രതിനിധികളെയും പാര്‍ട്ടിനേതാക്കളെയും പ്രോ​േട്ടാകോള്‍പ്രകാരം ഉള്‍പ്പെടുത്തും. പങ്കെടുക്കണോ വേണ്ടയോ എന്നത് അവരവര്‍ക്കു തീരുമാനിക്കാം. തനിക്കും ഊര്‍ജമന്ത്രി ഡി.കെ. ശിവകുമാറിനുമെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ബി.എസ്. ​െയദ്യൂരപ്പ ഉന്നയിച്ച 447 കോടി രൂപയുടെ അഴിമതി ആരോപണം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - Tipu Sultan was a mass rapist: Union minister -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.