റേഷൻ കടകൾക്ക്​ തി​ങ്ക​ളാ​ഴ്ച​ മു​ത​ൽ സമയ മാറ്റം

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ര​ണ്ടാം ഘ​ട്ട വ്യാ​പ​ന​ത്തിെൻറ സാ​ഹ​ച​ര്യ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച​മു​ത​ൽ സം​സ്ഥാ​ന​ത്തെ റേ​ഷ​ൻ ക​ട​ക​ൾ രാ​വി​ലെ 8.30 മു​ത​ൽ ഉ​ച്ച​ക്ക് 2.30 വ​രെ തു​ട​ർ​ച്ച​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ധ​ത്തി​ൽ സ​മ​യം പു​നഃ​ക്ര​മീ​ക​രി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​യി.

മേയ്​ നാലുമുതൽ ​മേയ്​ ഒമ്പതുവരെ ബാങ്കുകളുടെ ​സമയക്രമം പുതുക്കി നിശ്​ചയിച്ചിരുന്നു. രാവിലെ 10 മുതൽ ഉച്ചക്ക്​ ഒന്നുവരെയായിരിക്കും സംസ്ഥാനത്ത്​ ബാങ്കുകൾ പ്രവർത്തിക്കുക. സർക്കാർ നിർദേശപ്രകാരം കഴിഞ്ഞദിവസം ചേർന്ന സംസ്ഥാനതല ബാ​​േങ്കഴ്​സ്​ കമ്മിറ്റി യോഗമാണ്​ തീരുമാനം കൈക്കൊണ്ടത്​.

കോവിഡ്​ സാഹചര്യത്തിൽ നേര​േത്ത ഇത്​ രണ്ടുവരെ ആയിരുന്നു. ഉച്ചക്ക്​ ഒന്നുമുതൽ രണ്ടുവരെ മറ്റ്​ ഒഫീഷ്യൽ ഡ്യൂട്ടിക്കായും സമയം അനുവദിച്ചു. റൊ​േട്ടഷൻ അടിസ്ഥാനത്തിൽ 50 ശതമാനം ജീവനക്കാരെ ​െവച്ച്​ ബാങ്കിങ്​ ​പ്രവർത്തനം നടത്താനും യോഗം തീരുമാനിച്ചു.

Tags:    
News Summary - Time change for ration shops from Monday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.