Posted On
date_range Updated On
date_range മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷ വർധിപ്പിക്കും
തിരുവനന്തപുരം: ബി.ജെ.പി വഴിതടയൽ സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷ വർധിപ്പിക്കും. പെങ്കടുക്കുന്ന ചടങ്ങുകളിൽ കൂടുതൽ പൈലറ്റ് വാഹനങ്ങളോടൊപ്പം കൂടുതൽ പൊലീസിനെയും നിയോഗിക്കും.
ഞായറാഴ്ച ചെങ്ങന്നൂരിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടന്നിരുന്നു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മരാമത്ത് മന്ത്രി ജി. സുധാകരൻ എന്നിവർക്കും കൂടുതൽ സുരക്ഷ നൽകാനാണ് പൊലീസ് തീരുമാനം.
ഞായറാഴ്ച ആലപ്പുഴ ജില്ലയിലെ വിവിധ പരിപാടികളിൽ പെങ്കടുത്ത മുഖ്യമന്ത്രി നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് യാത്ര ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.