ശാസ്താംകോട്ട: അബ്ദുന്നാസിർ മഅ്ദനി ജന്മനാട്ടിലെത്തുന്നതുമായി ബന്ധപ്പെട്ട് കൊല്ലം റൂറൽ പൊലീസ് ഏർപ്പെടുത്തിയത് പഴുതടച്ച സുരക്ഷാ ക്രമീകരണം.
വിഡിയോ റെേക്കാഡിങ്ങും കുന്നത്തൂർ താലൂക്കിെൻറ വിവിധ ഭാഗങ്ങളിൽ പിക്കറ്റും എല്ലാമായി സമഗ്രമായ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയത്. റൂറൽ പൊലിസ് ചീഫ് ബി. അശോക് കുമാർ, ഡിവൈ.എസ്.പി ജേക്കബ്, ശാസ്താംകോട്ട സർക്കിൾ ഇൻസ്പക്ടർ വി.എസ്. പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിൽ റൂറലിലെ വിവിധ സ്റ്റേഷനുകളിലെ എസ്.ഐമാർ ഉൾപ്പെടെ 150ൽ അധികം പോലീസുകാർ ഞായറാഴ്ച രാവിലെ മുതൽ അൻവാർശ്ശേരിയും പരിസരവും നിരീക്ഷണ വലയത്തിലാക്കി.
മഅ്ദനിയുടെ മാതാപിതാക്കൾ തങ്ങുന്ന ഇളയ സഹോദരൻ ഹസെൻറ വീട് ഉന്നതോദ്യോഗസ്ഥർ ഉച്ചയോടെ സന്ദർശിച്ചു. ഇവിടെ പൊലീസിെൻറ സാന്നിധ്യം മിതപ്പെടുത്തണമെന്ന മാതാപിതാക്കളുടെ അഭ്യർഥന നടപ്പാക്കാമെന്നു ഉറപ്പും നൽകി. മഅ്ദനിയുടെ യാത്രാ വഴിയും അൻവാർശ്ശേരിയിലെ സന്നാഹങ്ങളുമെല്ലാം വിഡിയോയിൽ പകർത്തി. കുന്നത്തൂർ താലൂക്കിെൻറ പ്രധാന കവലകളിൽ പൊലീസിനെ കൂടുതലായി നിയോഗിച്ചിരുന്നു.
മഅ്ദനി ബംഗളൂരുവിലേക്ക് മടങ്ങുന്ന 19വരെ സുരക്ഷാ ക്രമീകരണങ്ങൾ തുടരുമെന്നും ഓരോ ദിവസത്തെയും പ്രവർത്തനങ്ങൾ അവലോകനം ചെയ്ത് ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും ശാസ്താംകോട്ട സി.ഐ വി.എസ്.പ്രശാന്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.