പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range വൈത്തിരിക്കടുത്ത് തേയിലത്തോട്ടത്തിൽ കടുവകൾ; ഭീതിയിൽ ജനം
വൈത്തിരി: വൈത്തിരി തളിമല വേങ്ങക്കോട്ട എസ്റ്റേറ്റിന് സമീപം രണ്ടു കടുവകൾ ഇറങ്ങി. ഇന്ന് രാവിലെ എട്ടു മണിയോടടുത്താണ് എസ്റ്റേറ്റ് തൊഴിലാളി ചായത്തോട്ടത്തിലൂടെ രണ്ടു കടുവകൾ സഞ്ചരിക്കുന്നത് കണ്ടത്. എസ്റ്റേറ്റിനോട് ചേർന്നുള്ള വനത്തിൽ നിന്നാണ് ഇവ എത്തിയതെന്നാണ് വനം വകുപ്പുദ്യോഗസ്ഥർ വിലയിരുത്തുന്നത്.
വനം വകുപ്പ് മേപ്പാടി റേഞ്ച് ജീവനക്കാർ സ്ഥലത്തെത്തി നിരീക്ഷണം നടത്തി. കടുവകൾ കാടിനുള്ളിലേക്ക് തന്നെ കയറിപ്പോയിരിക്കാമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കടുവകളിറങ്ങിയെന്ന വാർത്ത പരന്നതോടെ ജനങ്ങൾ ഭീതിയിലാണ്. നേരത്തെ കിലോമീറ്ററുകൾക്കപ്പുറം മേപ്പാടിയിൽ കടുവയെ കണ്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.