Posted On
date_range Updated On
date_range ഉപരാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് ബൈക്ക്; രണ്ടുപേർ അറസ്റ്റിൽ
തിരുവനന്തപുരം: ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണന്‍റെ വാഹന വ്യൂഹത്തിന് നേരെ ബൈക്ക് ഓടിച്ചു കയറ്റിയ രണ്ടു പേര്‍ അറസ്റ്റില്‍. വളളക്കടവ് സ്വദേശികളായ അഷ്കർ, നാദിര്‍ഷ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം കോവളത്താണ് സുരക്ഷാവീഴ്ചയുണ്ടായത്. ഉപരാഷ്ട്രപതി ബാലരാമപുരത്തെ ഔദ്യോഗിക പരിപാടിക്ക് ശേഷം വിമാനത്താവളത്തിലേക്ക് മടങ്ങവെയായിരുന്നു സംഭവം.
തിരുവല്ലം ഭാഗത്തുനിന്ന് വന്ന ബൈക്ക് കോവളം ജംഗ്ഷനിൽ സുരക്ഷ ഉദ്യോഗസ്ഥര്‍ തടയാന്‍ ശ്രമിച്ചെങ്കിലും നിർത്താതെ വാഹനവ്യൂഹത്തിനിടയിലൂടെ കടന്നുപോകുകയായിരുന്നു. തുടര്‍ന്ന് പൊലീസ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് കാഞ്ഞിരംകുളത്ത് വച്ച് യുവാക്കളെ പിടികൂടുകയായിരുന്നു. ഇരുവരും മദ്യലഹരിയില്‍ ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.