മിൽമ മലബാർ യൂനിയൻ പിരിച്ചുവിട്ടത്​ രാഷ്ട്രീയ പകപോക്കൽ: കെ.എസ്​ മണി

തി​രു​വ​ന​ന്ത​പു​രം: മി​ൽ​മ മ​ല​ബാ​ർ മേ​ഖ​ല യൂ​നി​യ​ൻ പി​രി​ച്ചു​വി​ട്ട​തി​ന്​ പി​ന്നി​ൽ കൃ​ത്യ​മാ​യ രാ​ഷ്ട്രീ​യ ല​ക്ഷ്യ​മു​ണ്ടെ​ന്നും കാ​ര​ണം രാ​ഷ്ട്രീ​യ പ​ക​പോ​ക്ക​ലാ​ണെ​ന്നും ചെ​യ​ർ​മാ​ൻ കെ.​എ​സ്​ മ​ണി. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഭ​ര​ണ​സ​മി​തി​യെ പി​രി​ച്ചു​വി​ടു​ന്ന​ത്​ സ​ത്യ​സ​ന്ധ​വും നി​യ​മാ​നു​സൃ​ത​വു​മാ​യി​രി​ക്ക​ണം. എ​ന്നാ​ൽ, മാ​ന​ദ​ണ്ഡ​ങ്ങ​ളെ​ല്ലാം കാ​റ്റി​ൽ പ​റ​ത്തി​യും സാ​മൂ​ഹ്യ നീ​തി​യി​ല്ലാ​തെ​യും ഒ​രു നോ​ട്ടീ​സ്​ ന​ൽ​കി കാ​ര​ണം പോ​ലും തേ​ടാ​തെ​യാ​ണ്​ ഭ​ര​ണ​സ​മി​തി പി​രി​ച്ചു​വി​ട്ട​ത്.

ഭ​ര​ണ​സ​മി​തി​യു​ടെ ഭാ​ഗ​ത്ത്​ ഒ​രു വീ​ഴ്ച​യു​മി​ല്ല. ഒ​രു രൂ​പ​യു​ടെ​യെ​ങ്കി​ലും അ​ഴി​മ​തി ന​ട​ത്തി​യി​ട്ടു​​ണ്ടെ​ന്ന്​ തെ​ളി​യി​ക്ക​ട്ടെ. ബോ​ർ​ഡി​ലെ ര​ണ്ട് കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ൾ പോ​ലും ഇ​തൊ​ന്നും അം​ഗീ​ക​രി​ക്കി​ല്ല. അ​ഴി​മ​തി ന​ട​ത്താ​ത്ത​വ​രു​ടെ പേ​രി​ൽ അ​ഴി​മ​തി​യു​ടെ പു​ക​മ​റ സൃ​ഷ്ടി​ച്ച​ത് കൊ​ണ്ടാ​ണ് ഹൈ​കോ​ട​തി​യി​ലേ​ക്ക് പോ​യ​ത്. ചി​ല അം​ഗ​ങ്ങ​ൾ ര​ജി​സ്​​ട്രാ​ർ​ക്കെ​തി​രെ ഇ​തി​നോ​ട​കം വ​ക്കീ​ൽ നോ​ട്ടീ​സ് അ​യ​ച്ചി​ട്ടു​ണ്ട്.

ഗു​ണ​മേ​ൻ​മി​ല്ലാ​ത്ത നെ​യ്യ് ആ​ണ്​ വി​ത​ര​ണം ചെ​യ്ത​തെ​ന്ന പ​രാ​തി ദേ​വ​സ്വം ബോ​ർ​ഡി​ൽ നി​ന്ന്​ കി​ട്ടി​യി​ട്ടി​ല്ല. മി​ൽ​മ​യെ ത​ക​ർ​ക്കു​ന്ന​തി​ന്​ വേ​ണ്ടി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഒ​ളി​ഞ്ഞും തെ​ളി​ഞ്ഞും ന​ട​ക്കു​ക​യാ​ണ്. മ​ല​ബാ​ർ മേ​ഖ​ല യൂ​നി​യ​നി​ലെ ജീ​വ​ന​ക്കാ​രു​ടെ സ്ഥി​ര നി​യ​മ​ന​ത്തി​നാ​യു​ള്ള പ്ര​ക്രി​യ​ക​ൾ പാ​തി​വ​ഴി​യി​ലാ​ണ്. ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് നി​ല​വി​ലെ ഭ​ര​ണ​സ​മി​തി​യെ പി​രി​ച്ചു​വി​ട്ടാ​ൽ, പു​തി​യ റി​ക്രൂ​ട്ട്മെ​ന്‍റ്​ പ്ര​ക്രി​യ ആ​രം​ഭി​ച്ച് അ​തി​ൽ സാ​മ്പ​ത്തി​ക ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്താ​നു​ള്ള ഗൂ​ഢ ശ്ര​മ​വു​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Dissolution of Milma Malabar Union is a political vendetta: K.S. Mani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.