മുട്ടില്‍ മരംമുറി: ഗൂഢാലോചന അന്വേഷിക്കുമെന്ന് വനം മന്ത്രി

കണ്ണൂര്‍: മുട്ടില്‍ മരംമുറിക്കേസിലെ പ്രതികള്‍ റിപ്പോര്‍ട്ടര്‍ ടി.വി ഓഫിസില്‍ ഗൂഢാലോചന നടത്തിയെന്ന പരാതിയിൽ അന്വേഷണം നടത്തുമെന്ന് വനം മന്ത്രി ഷിബു ബേബി ജോണ്‍.

ആന്റോ അഗസ്റ്റിന്‍ ഉള്‍പ്പെടെ മൂന്നു പ്രതികള്‍ ചാനല്‍ മേധാവിയായിരുന്ന എം.വി. നികേഷ് കുമാറിന്റെ സാന്നിധ്യത്തില്‍ ഗൂഢാലോചന നടത്തിയെന്നാണ് പരാതിയെന്നും ഇക്കാര്യം മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

ഗൂഢാലോചനക്ക് ഒരുമാധ്യമ പ്രവര്‍ത്തകന്‍ ദൃക്സാക്ഷിയാണെന്നാണ് ഇമെയിലായി ലഭിച്ച പരാതിയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. മരംമുറിക്കു വഴിയൊരുക്കിയ വിവാദ ഉത്തരവ് അന്നത്തെ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ജയതിലക് ഇറക്കിയ സാഹചര്യവും പരിശോധിക്കും.

ദുരൂഹ ഇടപെടലുകള്‍ നടന്നോയെന്ന് സംശയിക്കുന്നുണ്ട്. കേസില്‍ തിരുത്തലുകളോടെ പുതിയ കുറ്റപത്രം കോടതിയില്‍ സമർപ്പിച്ചു. ആദ്യ കുറ്റപത്രത്തിലെ വീഴ്ച ബോധപൂര്‍വമാണോയെന്ന് പരിശോധിക്കാൻ വനംവകുപ്പ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മരംമുറിയുമായി ബന്ധപ്പെട്ട് 41 കേസുകളാണ് രജിസ്റ്റര്‍ ചെയ്തതെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - Probe into Muttil case conspiracy complaint at Reporter TV office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.