നെയ്യാര്‍ ലയണ്‍ സഫാരി പാര്‍ക്കില്‍ നിന്നും ചാടിപ്പോയ കടുവയെ മയക്കുവെടി വെച്ചു പിടികൂടി

തിരുവനന്തപുരം: നെയ്യാര്‍ ലയണ്‍ സഫാരി പാര്‍ക്കില്‍ നിന്നും ചാടിപ്പോയ കടുവയെ നീണ്ട പരിശ്രമത്തിനൊടുവിൽ പിടികൂടി.

ഞായറാഴ്​ച ഉച്ചയോടെയാണ്​ മയക്കുവെടി വെച്ച്​ കടുവയെ വനംവകുപ്പ്​ അധികൃതർ പിടികൂടിയത്​. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ്​ കടു​വയെ കണ്ടെത്താനായത്​.


സമീപത്തെ ജലാശയത്തില്‍ കടുവ ചാടിയിട്ടുണ്ടാകാം എന്ന സംശയം ഉയര്‍ന്നതോടെ പൊലീസും വനം വകുപ്പും രാത്രി വൈകിയും തിരച്ചില്‍ നടത്തിയിരുന്നു.

വയനാട്ടില്‍ നിന്ന് കൊണ്ടുവന്ന കടുവയാണ് ​ശനിയാഴ്​ച ഉച്ചയോടെ കൂട്ടില്‍ നിന്നും ചാടിപ്പോയത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ പാര്‍ക്കിൻെറ പിന്‍ഭാഗത്ത് കടുവയെ കണ്ടെത്തി. എന്നാല്‍, മയക്കുവെടിവെക്കാനുള്ള സംഘം എത്തിയപ്പോഴേക്കും കടുവ അവിടെ നിന്നും നീങ്ങി. ജനവാസ മേഖലയിലേക്ക് കടുവ പോകാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയാത്തതിനാൽ സമീപവാസികൾക്ക്​ ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിരുന്നു.

വയനാട് ചീയമ്പം പ്രദേശത്ത് ഭീതി സൃഷ്ടിച്ച കടുവയാണ് ഇത്. പാര്‍ക്കിനുള്ളിലെ കൂടുകളിലാണ് കടുവകളെ പാര്‍പ്പിച്ചിരിക്കുന്നത്. ഇത്തരത്തില്‍ കൂട്ടില്‍ പാര്‍പ്പിച്ചിരുന്ന കടുവയാണ് ചാടിപ്പോയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.