Representational Image
Posted On
date_range Updated On
date_range പുൽപ്പള്ളിയില്‍ വീണ്ടും കടുവ; പശുക്കിടാവിനെ കൊന്നു
വയനാട്: പുൽപ്പള്ളിയില്‍ വീണ്ടും കടുവയുടെ ആക്രമണം. താന്നിത്തെരുവിൽ താഴത്തേടത്ത് ശോശാമ്മയുടെ വീട്ടിലെ പശുക്കിടാവിനെ കടുവ കൊന്നു. ഇന്ന് പുലർച്ചെ 4.30 ഓടെയാണ് തൊഴുത്തിന് പുറകിൽ കെട്ടിയ പശുക്കിടാവിനെ കടുവ കൊന്നത്.
ശബ്ദം കേട്ട് പുറത്തിറങ്ങിയ വീട്ടുകാർ ഒച്ചവച്ചതോടെ കടുവ പശുക്കിടാവിനെ ഉപേക്ഷിച്ച് ഓടി മറയുകയായിരുന്നു. ഈ മേഖലയിൽ കടുവശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു. വനംവകുപ്പ് സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.