????????????????? ??????????????????? ??????? ????????? ???????????????????????? ????????????????????????. ???????? ???????? ??.???, ????? ????????? ??.????.?? ?????????? ???????. ????????? ????????? ??????????????????????? ???????????????? ???????? ???????????

പത്തനംതിട്ടയിൽ കടുവ ചത്തത് മുള്ളൻപന്നിയുടെ ആക്രമണത്തിൽ; ഭീതിയൊഴിഞ്ഞ്​ മലയോരമേഖല

വ​ട​ശേ​രി​ക്ക​ര (പത്തനംതിട്ട): ഇ​ഞ്ച​പ്പൊ​യ്ക​ക്ക് സ​മീ​പം ക​ണ്ടെ​ത്തി​യ ക​ടു​വ ച​ത്ത​ത് മു​ള്ള​ൻ​പ​ന്നി​യുമായുണ്ടായ ആ​ക്ര​മ​ണ​ത്തി​ലേ​റ്റ പ​രി​ക്ക്​ മൂ​ല​മെ​ന്ന് പോ​സ്​​റ്റ്​ മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. കീ​ഴ്‌​ത്താ​ടി​യി​ലും വാ​രി​യെ​ല്ല് തു​ള​ച്ച്​ ശ്വാ​സ​കോ​ശ​ത്തി​ലും ത​റ​ച്ചി​രു​ന്ന പ​ന്നി​യു​ടെ മു​ള്ളു​ക​ൾ ക​ടു​വ​യെ ഇ​ര തേ​ടു​വാ​ൻ ശേ​ഷി​യി​ല്ലാ​താ​ക്കി​യി​രു​ന്നു. എ​ട്ടു വ​യ​സ്സ് പ്രാ​യം വ​രു​ന്ന പെ​ൺ​ക​ടു​വ​ക്ക്​ ശ്വാ​സ​കോ​ശ​ത്തി​ലു​ണ്ടാ​യ മു​റി​വ് വ​ഴി ന്യൂ​മോ​ണി​യ​യും പി​ടി​പെ​ട്ടി​രു​ന്നു. 

നാ​ഷ​ന​ൽ ടൈ​ഗ​ർ ക​ൺ​സ​ർ​വേ​റ്റ​ർ അ​തോ​റി​റ്റി​യു​ടെ കീ​ഴി​ലു​ള്ള വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​ശ്യാം ച​ന്ദ്ര​​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ക​ടു​വ​യു​ടെ  പോ​സ്​​റ്റ്​​മോ​ർ​ട്ടം ന​ട​ത്തി​യ​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ 11.30ഓ​ടെ തു​ട​ങ്ങി​യ പോ​സ്​​റ്റ്​ മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ വൈ​കീ​ട്ട് മൂ​ന്നു മ​ണി​യോ​ടെ​യാ​ണ്​ അ​വ​സാ​നി​ച്ച​ത്. പി​ന്നീ​ട്​ ക​ടു​വ​യു​ടെ മൃ​ത​ദേ​ഹം ഫോ​റ​സ്​​റ്റ്​ സ്​​റ്റേ​ഷ​ൻ വ​ള​പ്പി​ൽ ദ​ഹി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കോ​ന്നി മേ​ട​പ്പ​റ​യി​ൽ ടാ​പ്പി​ങ്​ തൊ​ഴി​ലാ​ളി​യെ ആ​ക്ര​മി​ച്ചു കൊ​ന്ന ക​ടു​വ ത​ന്നെ​യാ​ണി​തെ​ന്നും മു​ള്ള​ൻ പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്ക് പ​റ്റി​യ​തി​നാ​ൽ ഇ​ര തേ​ടാ​നാ​വാ​തെ​യാ​ണ് ക​ടു​വ നാ​ട്ടി​ലേ​ക്ക് ഇ​റ​ങ്ങി​യ​തെ​ന്നും വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ചൊ​വ്വാ​ഴ്ച രാ​ത്രി ഏ​ഴു​മ​ണി​ക്കാ​ണ് വ​ട​ശ്ശേ​രി​ക്ക​ര​ക്ക് സ​മീ​പം ഇ​ഞ്ച​പൊ​യ്ക​യി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ റ​ബ​ർ തോ​ട്ട​ത്തി​ലെ തോ​ട്ടി​ൽ അ​വ​ശ​നി​ല​യി​ലാ​യ ക​ടു​വ​യെ ക​ണ്ടെ​ത്തി​യ​ത്. വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രും നാ​ട്ടു​കാ​രും എ​ത്തി​യ​പ്പോ​ഴേ​ക്കും ക​ടു​വ ച​ത്തു. 

35 ദി​വ​സ​ത്തോ​ളം ക​ടു​വ ഭ​ക്ഷ​ണം ക​ഴി​ച്ചി​ട്ടി​ല്ലെ​ന്ന്​ പോ​സ്​​റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. വെ​ള്ളം കു​ടി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ശ്വാ​സ​കോ​ശ​ത്തി​ൽ വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ർ​ന്നാ​ണ് മ​ര​ണ​പ്പെ​ട്ട​തെ​ന്നും വ​നം വ​കു​പ്പ് വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​കി​ഷോ​ർ പ​റ​ഞ്ഞു. കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി ക​ടു​വ​യു​ടെ ദേ​ഹ​ത്തു​നി​ന്ന് ശേ​ഖ​രി​ച്ച സാ​മ്പി​ളു​ക​ൾ ഡെ​റാ​ഡൂ​ണി​ലു​ള്ള വൈ​ൽ​ഡ് ലൈ​ഫ് ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ലെ ലാ​ബി​ലേ​ക്ക് അ​യ​ക്കും. റാ​ന്നി എ.​സി എ​ഫ് ഹ​രി​കൃ​ഷ്ണ​ൻ, ഡി.​എം.​ഒ എം ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, റേ​ഞ്ച് ഓ​ഫി​സ​ർ വേ​ണു കു​മാ​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു പോ​സ്​​റ്റ്​​മോ​ർ​ട്ടം ന​ട​ത്തി​യ​ത്​.

ഭീതിയൊഴിഞ്ഞ്​ മലയോരമേഖല
കാടുവിട്ടിറങ്ങിയ കടുവ നാട് നീങ്ങിയതോടെ ഭീതിയൊഴിഞ്ഞു മലയോര മേഖല. കടുവപ്പേടിയിൽ വീടിന് പുറത്തിറങ്ങാനാവാതെ ദിവസങ്ങളോളം ഭീതിയിലായിരുന്ന വടശ്ശേരിക്കര, പെരുനാട് പഞ്ചായത്തുകളിലെ കാടും റബർ തോട്ടങ്ങളാലും ചുറ്റപ്പെട്ട ഗ്രാമങ്ങളാണ് ചൊവ്വാഴ്ച വൈകീട്ട് അരീക്കക്കാവ് ഇഞ്ചപ്പൊയ്കയിൽ അവശനിലയിൽ കണ്ട കടുവ ചത്തുവീണതോടെ ആശ്വാസപ്പെടുന്നത്. കഴിഞ്ഞമാസം 10ന് മണിയാർ ഡാമിന് സമീപത്തെ വീട്ടിൽനിന്ന്​ പശുക്കിടാവിനെ കടിച്ചുകുടയുന്നത് കണ്ടപ്പോൾ മുതൽ തുടങ്ങിയതാണ് പ്രദേശത്തെ കടുവപ്പേടി. 

പിന്നീട് അടുത്ത ദിവസങ്ങളിലായി നാട്ടുകാരിൽ പലരും സമീപ പ്രദേശങ്ങളിൽ കടുവയെ കണ്ടതോടെ നിരോധനാജ്‌ഞ പ്രഖ്യാപിക്കുകയും കടുവയെ കുടുക്കുവാൻ കൂടുകൾ സ്ഥാപിക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസങ്ങളിൽ വടശ്ശേരിക്കര ചമ്പോണ്, പേഴുംമ്പാറ ഉമ്മാമുക്ക് തുടങ്ങിയ സ്ഥലങ്ങളിൽ കടുവയും നാട്ടുകാരും മുഖാമുഖം കണ്ടതോടെ പ്രദേശമാകെ കനത്ത ഭീതിയിലായി. മേയ് ഏഴിന് തണ്ണിത്തോട് മൻപിലാവ് ഭാഗത്തു പ്ലാ​േൻറഷൻ കോർപറേഷ​​െൻറ റബർ തോട്ടത്തിൽ ടാപ്പിങ്​ നടത്തുകയായിരുന്ന ബിനീഷ് മാത്യു എന്ന തൊഴിലാളിയെ ആക്രമിച്ചുകൊന്നു. 

അന്ന് തോട്ടത്തിലേക്കെത്തിയ നാട്ടുകാർക്കുനേരെയും കടുവ ആക്രമണ പ്രവണത കാണിച്ചതോടെ തണ്ണിത്തോട് ഭാഗത്തും കനത്ത ജാഗ്രത നിർദേശം പുറപ്പെടുവിച്ചിരുന്നു. ഇതോടെ കടുവയെ കുടുക്കാൻ മുത്തങ്ങയിൽനിന്ന്​ കുഞ്ചു എന്ന കുങ്കി ആനയും വനംവകുപ്പി​​െൻറ 13 അംഗ ദൗത്യസംഘവും തണ്ണിത്തോട്ടിൽ എത്തിയിരുന്നു. 

എന്നാൽ, കടുവ മണിയാർ ഭാഗത് എത്തുകയും പശുക്കിടാവിനെ കൊല്ലുകയും ചെയ്തതോടെ ദൗത്യസംഘവും കുങ്കി ആനയും വടശ്ശേരിക്കരയിലേക്ക് മാറി. എന്നാൽ, നിരോധനാജ്ഞക്കും കാമറകൾക്കും കുരുക്കാൻവെച്ച കൂടിനുമൊന്നും കടുവയെ കണ്ടെത്താനാവാതെ വന്നതോടെ കണ്ടാലുടൻ വെടിവെക്കാൻ മൂന്ന് ഷാർപ്പ്​ ഷൂട്ടർമാരെയും നിയോഗിച്ച്​ തിരച്ചിൽ വിപുലപ്പെടുത്തി. എന്നിട്ടും കടുവയെ കണ്ടെത്താനാവാതെ വന്നതോടെ അടിക്കടി നാട്ടുകാർ കണ്ടെന്ന് അവകാശപ്പെടുന്നത് കാട്ടുപൂച്ചയോ വലിയ പട്ടിയോ ആകാമെന്നുവരെ നിഗമനങ്ങൾ ഉണ്ടായി. 

ഇതിനിടക്ക്​ വയനാട്ടിൽനിന്ന്​ കൊണ്ടുവന്ന കുങ്കിയാന കാലാവസ്ഥ പിടിക്കാത്തതിനെ തുടർന്ന് പാപ്പാനെ ഉപദ്രവിക്കുകയും അതിനെ വയനാട്ടിലേക്ക് തന്നെ മടക്കി അയക്കുകയും ചെയ്തിരുന്നു. വനംവകുപ്പും ദൗത്യ സംഘവുമൊക്കെ കടുവ കാട് കയറിക്കാണുമെന്ന നിഗമനത്തിൽ അന്വേഷണം അവസാനിപ്പിച്ച ഘട്ടത്തിലാണ് അവശനിലയിൽ കടുവയെ കാണുന്നത്. 
 

Tags:    
News Summary - tiger died in pathanamthitta after attacked by swine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT