Posted On
date_range Updated On
date_range പുനലൂര്‍ മാമ്പഴത്തറയില്‍ പുലിയിറങ്ങി
പുനലൂര്‍: മാമ്പഴത്തറയില്‍ പുലിയിറങ്ങിയത് ജനെത്ത ഭീതിയിലാഴ്ത്തി. ജനവാസ മേഖലയോടടുത്താണ് ഞായറാഴ്ച പുലര്‍ച്ചെ പുലിയെ കണ്ടത്. നാട്ടുകാർ വിവരം കറവൂര്‍ ഫോറസ്റ്റ് സ്റ്റേഷനില്‍ അറിയിച്ചു.
മാമ്പഴത്തറ ജങ്ഷന് സമീപം ഞായറാഴ്ച ഉച്ചക്ക് വനംവകുപ്പിെൻറ സ്ഥലത്ത് മേയാന്‍ വിട്ട പശുക്കുട്ടിയെ പുലി ആക്രമിച്ചു. പുരയിടത്തിനടുത്തെ കുറ്റിക്കാട്ടില്‍ നിന്നും പുലി പശുക്കിടാവിെൻറ മുകളിലേക്ക് ചാടുകയായിരുന്നു.
തുടർന്ന് പശുക്കുട്ടി ഒാടി രക്ഷപ്പെട്ടു. കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി തവണ ഇൗ മേഖലയിൽ പുലിയുടെ സാന്നിധ്യം ഉണ്ടായതായി നാട്ടുകാര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.