ഫോ​ട്ടോ: അർജുൻ ആയങ്കി

ടിക്കറ്റും 40,000 രൂപയും പ്രതിഫലം; സ്വർണക്കടത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്​വിട്ട്​ കസ്റ്റംസ്​

കൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട്​ കൂടുതൽ വിവരങ്ങൾ പുറത്ത്​ വിട്ട്​ കസ്റ്റംസ്​. സ്വർണകടത്തിൽ അർജുൻ ആയങ്കിക്ക്​ നിർണായക പങ്കുണ്ടെന്ന്​ കസ്റ്റംസ്​ പറഞ്ഞു. മുഹമ്മദ്​ ഷഫീഖാണ്​​ സ്വർണക്കടത്തിലെ ഇടനിലക്കാരൻ. 40,000 രൂപയും വിമാന ടിക്കറ്റുമാണ്​ ഷഫീഖിന്‍റെ പ്രതിഫലം. മുഹമ്മദ്​ ഷഫീഖിന്‍റെ കസ്റ്റഡി അപേക്ഷയിലാണ്​ കസ്റ്റംസ്​ ഇക്കാര്യം പറയുന്നത്​.

അർജുൻ ആയങ്കിക്കായാണ്​ ഷഫീഖ്​ സ്വർണം കൊണ്ടു വന്നത്​. ഇതിനുള്ള പണം മുടക്കിയതും അർജുൻ ആയങ്കിയാണ്​. സ്വർണവുമായി എത്തു​േമ്പാൾ വിമാനത്താവളത്തിന്​ പുറത്ത്​ കാത്തു നിൽക്കാമെന്ന്​ അറിയിച്ചു. എന്നാൽ, ​മുഹമ്മദ്​ ഷഫീഖ്​ കസ്റ്റംസിന്‍റെ പിടിയിലാവുകയായിരുന്നു.

നേരത്തെ ചോദ്യം ചെയ്യലിന്​ ഹാജരാവാൻ ആവശ്യപ്പെട്ട്​ അർജുൻ ആയങ്കിക്ക്​ കസ്റ്റംസ്​ നോട്ടീസ്​ നൽകിയിരുന്നു. ജൂൺ 28ന്​ ചോദ്യം ചെയ്യലിന്​ ഹാജരാവാൻ ആവശ്യപ്പെട്ടാണ്​ നോട്ടീസ്​ നൽകിയത്​. മുഹമ്മദ്​ ഷഫീഖിനെ അവസാനമായി വിളിച്ചത്​ അർജുനായിരുന്നു. ഷഫീഖ്​ വിമാനത്താവളത്തിൽവെച്ച്​ കസ്​റ്റംസ്​ പിടിയിലായ വിവരം അറിഞ്ഞയുടൻ അർജുൻ ഫോൺ സ്വിച്ച്​ ഓഫാക്കി ഒളിവിൽ പോകുകയായിരുന്നു.

Tags:    
News Summary - Tickets and Rs 40,000 reward; Customs released more information on gold smuggling

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.