ട്രെയിനിൽ ടിക്കറ്റി​ല്ലാതെ ‘സുഖയാത്ര’! കേരളത്തിൽ 16 മ​ണി​ക്കൂ​റി​നി​ടെ പൊക്കിയത് 725 പേ​രെ, 5.66 ല​ക്ഷം പി​ഴ

തി​രു​വ​ന​ന്ത​പു​രം: അ​ന​ധി​കൃ​ത യാ​ത്ര​ക്കാ​രെ ക​ണ്ടെ​ത്താ​ൻ റെ​യി​ൽ​വേ ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ 725 പേ​രെ പി​ടി​കൂ​ടി. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട്​ നാ​ല്​ മു​ത​ൽ തി​ങ്ക​ൾ രാ​വി​ലെ എ​ട്ട്​ വ​രെ 16 മ​ണി​ക്കൂ​റി​ൽ വി​വി​ധ സെ​ക്ഷ​നു​ക​ളി​ൽ ഒ​​രേ സ​മ​യ​ത്താ​ണ്​ പ്ര​ത്യേ​ക പ​രി​ശോ​ധ​ന ന​ട​ന്ന​ത്. പി​ടി​യി​ലാ​യ​വ​രി​ൽ​നി​ന്ന് 5.66 ല​ക്ഷം രൂ​പ പി​ഴ ഈ​ടാ​ക്കി.

കോ​ട്ട​യം-​എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ-​എ​റ​ണാ​കു​ളം, എ​റ​ണാ​കു​ളം-​ഗു​രു​വാ​യൂ​ർ സെ​ക്ഷ​നു​ക​ളി​ലാ​ണ്​ കൂ​ടു​ത​ൽ കേ​സു​ക​ൾ പി​ടി​കൂ​ടി​യ​ത്. 426 കേ​സു​ക​ളി​ലാ​യി 3,70,225 രൂ​പ പി​ഴ ചു​മ​ത്തി. തി​രു​വ​ന​ന്ത​പു​രം-​കാ​യം​കു​ളം സെ​ക്ഷ​നി​ൽ 148 കേ​സു​ക​ൾ ക​ണ്ടെ​ത്തി. 1,00,460 രൂ​പ​യാ​ണ്​ ഇ​വി​ടെ പി​ഴ ഈ​ടാ​ക്കി​യ​ത്. കൊ​ല്ലം സ്ക്വാ​ഡ്​ 106 കേ​സു​ക​ളും (65,245 രൂ​പ), നാ​ഗ​ർ​കോ​വി​ൽ സ്ക്വാ​ഡ് 45 കേ​സു​ക​ളും (30,280 രൂ​പ) ര​ജി​സ്​​റ്റ​ർ ചെ​യ്തു. 

Tags:    
News Summary - Ticketless train travel 725 caught in Kerala, Rs 5.66 lakh fine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.