കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർ, പി.വി. അൻവർ (ഫയൽ ചിത്രം)

കാന്തപുരത്തെ പിന്തുണച്ച് പി.വി. അൻവർ; ‘എ.കെ. ബാലൻ സഖാവിന്റെ ഖുർആൻ പഠനം ശരിയായ രീതിയിൽ അല്ല എന്നുവേണം അനുമാനിക്കാൻ’

കോഴിക്കോട്: സ്ത്രീകൾ പൊതുരംഗത്തേക്ക് ഇറങ്ങുന്നത് സംബന്ധിച്ച കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാരുടെ പ്രസ്താവനക്ക് പിന്തുണയുമായി പി.വി. അൻവർ. മതപരമായ വിശ്വാസങ്ങളെയും മൂല്യങ്ങളെയും സംരക്ഷിക്കുകയും ആത്മീയ ദിശാബോധം നൽകുകയുമാണ് പണ്ഡിതന്മാരുടെ ജോലിയെന്നും അതാണ് കാന്തപുരം ഉസ്താദ് നിർവഹിച്ചതെന്നും അദ്ദേഹം പറഞ്ഞു.

‘ഉസ്താദിന്റെയും ഉസ്താദിന്റെ പ്രസ്ഥാനത്തിന്റെയും മേഖല ആത്മീയമാണ് എന്നിരിക്കെ ഈ അഭിപ്രായ പ്രകടനത്തിന് ഉസ്താദിന് തികച്ചും അവകാശവും അധികാരവും ഉണ്ട്. മാത്രമല്ല ഇത് തികച്ചും വിശ്വാസികളോടും പണ്ഡിതസഭയോടും നടത്തിയ ഒരു ഉദ്ബോധനമാണ് എന്നിരിക്കെ ഈ വിഷയത്തെ പർവ്വതീകരിച്ച് അതിൽ അവസരം കണ്ടെത്തി ഇടപെടാനുള്ള രാഷ്ട്രീയമായ നീക്കങ്ങൾ തികച്ചും അപലപനീയമാണ്. യുദ്ധരംഗത്ത് പോലും ഇടപെട്ട വനിതകൾ ഇസ്ലാമിക ചരിത്രത്തിൻറെ ഭാഗമാണ്.സമകാലിക സാഹചര്യത്തിൽ കേരളത്തിലും മലബാറിലും വിദ്യാഭ്യാസപരമായും സാമൂഹികപരമായും ഈ സമുദായത്തിലെ വനിതകൾ അടക്കം നേടിയെടുത്ത പുരോഗതിക്ക് ഉസ്താദും ഉസ്താദിന്റെ പ്രസ്ഥാനവും വഹിച്ച പങ്കും നിസ്തുലമാണ്.

ഈ വിഷയത്തെ കേരളീയ സമൂഹത്തെ ഭിന്നിപ്പിക്കാൻ ചർച്ചയാക്കി ഉയർത്തിക്കൊണ്ടു വരുന്നവരുടെ ഉദ്ദേശശുദ്ധി സംശയാസ്പദമാണ്. തിരഞ്ഞെടുപ്പിൽ അമ്പെ പരാജയപ്പെട്ടവർ വിഷയ ദാരിദ്ര്യം അനുഭവിക്കുമ്പോൾ ഇടപെടാനുള്ളതല്ല സാമുദായികമായ വിഷയങ്ങൾ എന്നോർക്കുന്നത് നല്ലതാണ്. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് വർഗീയ വിദ്വേഷ പ്രചാരണത്തിന് നേതൃത്വം നൽകിയ ഒരു സമുദായിക നേതാവിനെ മാലയും തലപ്പാവും അണിയിച്ചവരാണ് ഇപ്പോൾ ഈ വിഷയത്തിൽ ഇടപെട്ട് സംസാരിക്കുന്നത് എന്നും നാം മനസ്സിലാക്കേണ്ടതുണ്ട്.

അതുപോലെ, എ കെ ബാലൻ സഖാവിന്റെ ഖുർആൻ പഠനം ശരിയായ രീതിയിൽ അല്ല എന്നുവേണം അനുമാനിക്കാൻ. അദ്ദേഹത്തിന്റെ ഖുർആൻ പഠനം എവിടം വരെ എത്തിയെന്ന് അറിയാനും എനിക്ക് കൗതുകകരമായ ആകാംക്ഷയുണ്ട്. മാത്രമല്ല ഖുർആൻ പഠിച്ചുകഴിഞ്ഞെങ്കിൽ തൽക്കാലം കാന്തപുരം ഉസ്താദിനെ തിരുത്തുന്നതിന് സമയം കണ്ടെത്തുന്നതിന് പകരം അദ്ദേഹം സമയം കണ്ടെത്തേണ്ടത് പിണറായി സഖാവിനെ തിരുത്താൻ തന്നെയാണ്.കേരളത്തിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം ആവശ്യപ്പെടുന്നതും അതാണ്’ -അൻവർ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

സ്ത്രീകൾ പൊതുരംഗത്തേക്ക് ഇറങ്ങിയാൽ അത് വലിയ നാശത്തിന് കാരണമാകുമെന്നും ആ അപകടം ഒഴിവാക്കാനാണ് ഇസ്‌ലാം മതം പർദ്ദ സമ്പ്രദായം നിശ്ചയിച്ചതെന്നുമാണ് കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർ കഴിഞ്ഞ ദിവസം അഭിപ്രായ​പ്പെട്ടത്. സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ഇരിക്കേണ്ടവരാണെന്നും ഇസ്‌ലാം മതത്തെക്കുറിച്ച് വിപുലമായും ആഴത്തിലും പഠിച്ച വ്യക്തിയെന്ന നിലയിൽ മുസ്‌ലിം സമുദായ കാര്യങ്ങളിൽ സംസാരിക്കാനും നിലപാടുകൾ വ്യക്തമാക്കാനും തനിക്ക് പൂർണ അധികാരമുണ്ടെന്നും കാന്തപുരം കൂട്ടിച്ചേർത്തു.

മതപരമായ കാര്യങ്ങളിൽ താൻ സംസാരിക്കുമ്പോൾ വിമർശനങ്ങളുമായി എത്തുന്ന സംഘടനകൾക്ക് അതിന് അവകാശമില്ല. താൻ മറ്റു മതങ്ങളുടെ വിശ്വാസങ്ങളെ ഒരുകാലത്തും എതിർക്കാൻ ശ്രമിക്കാറില്ല. എന്നാൽ ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ ഉപയോഗിച്ച് സ്വന്തം മതവിശ്വാസം ഉയർത്തിപ്പിടിക്കാനും പ്രചരിപ്പിക്കാനും തനിക്ക് അധികാരമുണ്ട്. ഇതുപോലുള്ള മതപരമായ നിലപാടുകൾ മുൻപും ആവർത്തിച്ചു പറഞ്ഞിട്ടുണ്ടെന്നും അത് ഇനിയും പറയുമെന്നും അദ്ദേഹം പറഞ്ഞു.

പി.വി. അൻവറിന്റെ കുറിപ്പ്:

പണ്ഡിതരുടെയും പണ്ഡിത സഭകളുടെയും ജോലി എന്താണ്?

മതപരമായ വിശ്വാസങ്ങളെയും,മൂല്യങ്ങളെയും സംരക്ഷിക്കുക.അതാതു സമുദായ അംഗങ്ങൾക്ക് ആത്മീയമായ ദിശാബോധം നൽകുക. അവരവരുടെ സമുദായത്തെ ബാധിക്കുന്ന വിഷയങ്ങളിൽ ഇടപെടുക തുടങ്ങിയവയെല്ലാമാണെന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്.

അത്തരത്തിൽ ഒരു അഭിപ്രായ പ്രകടനം തന്നെയാണ് ബഹുമാന്യനായ കാന്തപുരം ഉസ്താതും നടത്തിയിട്ടുള്ളത്.ഉസ്താദിന്റെയും ഉസ്താദിന്റെ പ്രസ്ഥാനത്തിന്റെയും മേഖല ആത്മീയമാണ് എന്നിരിക്കെ ഈ അഭിപ്രായ പ്രകടനത്തിന് ഉസ്താദിന് തികച്ചും അവകാശവും അധികാരവും ഉണ്ട്.മാത്രമല്ല ഇത് തികച്ചും വിശ്വാസികളോടും പണ്ഡിതസഭയോടും നടത്തിയ ഒരു ഉദ്ബോധനമാണ് എന്നിരിക്കെ ഈ വിഷയത്തെ പർവ്വതീകരിച്ച് അതിൽ അവസരം കണ്ടെത്തി ഇടപെടാനുള്ള രാഷ്ട്രീയമായ നീക്കങ്ങൾ തികച്ചും അപലപനീയമാണ്.

യുദ്ധരംഗത്ത് പോലും ഇടപെട്ട വനിതകൾ ഇസ്ലാമിക ചരിത്രത്തിൻറെ ഭാഗമാണ്.സമകാലിക സാഹചര്യത്തിൽ കേരളത്തിലും മലബാറിലും വിദ്യാഭ്യാസപരമായും സാമൂഹികപരമായും ഈ സമുദായത്തിലെ വനിതകൾ അടക്കം നേടിയെടുത്ത പുരോഗതിക്ക് ഉസ്താദും ഉസ്താദിന്റെ പ്രസ്ഥാനവും വഹിച്ച പങ്കും നിസ്തുലമാണ്.

ഈ വിഷയത്തെ കേരളീയ സമൂഹത്തെ ഭിന്നിപ്പിക്കാൻ ചർച്ചയാക്കി ഉയർത്തിക്കൊണ്ടു വരുന്നവരുടെ ഉദ്ദേശശുദ്ധി സംശയാസ്പദമാണ്. തിരഞ്ഞെടുപ്പിൽ അമ്പെ പരാജയപ്പെട്ടവർ വിഷയ ദാരിദ്ര്യം അനുഭവിക്കുമ്പോൾ ഇടപെടാനുള്ളതല്ല സാമുദായികമായ വിഷയങ്ങൾ എന്നോർക്കുന്നത് നല്ലതാണ്. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് വർഗീയ വിദ്വേഷ പ്രചാരണത്തിന് നേതൃത്വം നൽകിയ ഒരു സമുദായിക നേതാവിനെ മാലയും തലപ്പാവും അണിയിച്ചവരാണ് ഇപ്പോൾ ഈ വിഷയത്തിൽ ഇടപെട്ട് സംസാരിക്കുന്നത് എന്നും നാം മനസ്സിലാക്കേണ്ടതുണ്ട്.

അതുപോലെ, എ കെ ബാലൻ സഖാവിന്റെ ഖുർആൻ പഠനം ശരിയായ രീതിയിൽ അല്ല എന്നുവേണം അനുമാനിക്കാൻ. അദ്ദേഹത്തിന്റെ ഖുർആൻ പഠനം എവിടം വരെ എത്തിയെന്ന് അറിയാനും എനിക്ക് കൗതുകകരമായ ആകാംക്ഷയുണ്ട്.

മാത്രമല്ല ഖുർആൻ പഠിച്ചുകഴിഞ്ഞെങ്കിൽ തൽക്കാലം കാന്തപുരം ഉസ്താദിനെ തിരുത്തുന്നതിന് സമയം കണ്ടെത്തുന്നതിന് പകരം അദ്ദേഹം സമയം കണ്ടെത്തേണ്ടത് പിണറായി സഖാവിനെ തിരുത്താൻ തന്നെയാണ്.കേരളത്തിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം ആവശ്യപ്പെടുന്നതും അതാണ്.

✍️പി വി അൻവർ

Tags:    
News Summary - P.V. Anvar supports AP Aboobacker Musliyar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.