നെടുമ്പാശ്ശേരി: ചെക്ക് കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട് യു.എ.ഇ അജ്മാനിൽനിന്ന് മടങ്ങിയെത്തിയ എസ്.എൻ.ഡി.പി യോഗ ം വൈസ് പ്രസിഡൻറ് തുഷാർ വെള്ളാപ്പള്ളിക്ക് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വിവിധ സംഘടനകൾ സ്വീകരണം നൽകി.
രാവിലെ ഒമ്പേതാടെ ദുൈബയിൽനിന്നെത്തിയ തുഷാറിന് ടെർമിനലിനലിൽ എസ്.എൻ.ഡി.പി യോഗം പ്രസിഡൻറ് ഡോ. എം.എൻ. സോമെൻറ നേതൃത്വത്തിലായിരുന്നു ആദ്യസ്വീകരണം. തുടർന്ന് എസ്.എൻ.ഡി.പി യോഗം നേതാക്കളായ എം.ബി. ശ്രീകുമാർ, പി.ടി. മന്മഥൻ, അശോകൻ കണിച്ചുകുളങ്ങര, കെ.കെ. കർണൻ, പി.ഡി. ശ്യാംദാസ്, ഹരി വിജയൻ, ബി.ജെ.പി ദേശീയസമിതി അംഗം പി.കെ. കൃഷ്ണദാസ്, മേഖല ജനറൽ സെക്രട്ടറി എൻ.പി. ശങ്കരൻകുട്ടി, ജില്ല ജനറൽ സെക്രട്ടറി എം.എൻ. മധു, സെക്രട്ടറിമാരായ എം.എൻ. ഗോപി, എം.എ. ബ്രഹ്മരാജ്, ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി ബാബു കരിയാട്, പത്മജ മേനോൻ, ബി.ഡി.ജെ.എസ് നേതാക്കളായ ടി.വി. ബാബു, സുഭാഷ് വാസു, നീലകണ്ഠൻ മാസ്റ്റർ, വി. ഗോപകുമാർ തുടങ്ങിയ നേതാക്കളും പങ്കെടുത്തു. തുടർന്ന് നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയാണ് തുഷാറിനെ ആലുവ അദ്വൈതാശ്രമത്തിലേക്ക് ആനയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.