Posted On
date_range Updated On
date_range വനിതാ മതിൽ: ബി.ഡി.ജെ.എസിൽ ഭിന്നതയില്ല- തുഷാർ വെള്ളാപ്പള്ളി
കോട്ടയം: വനിതാ മതിലുമായി ബന്ധപ്പെട്ട് ബി.ഡി.ജെ.എസിൽ ഭിന്നതയില്ലെന്ന് പാർട്ടി ചെയർമാൻ തുഷാർ വെള്ളാപ്പള്ളി. വനിത മതിലിൽ പെങ്കടുക്കണമെന്ന തീരുമാനം ബി.ഡി.ജെ.എസ് എടുത്തിട്ടില്ല. പാർട്ടിയിൽ നിന്ന് പരിപാടിയിൽ പെങ്കടുക ്കുന്നവരെ വിലക്കില്ല. അയ്യപ്പജ്യോതിയിൽ പെങ്കടുക്കാത്തത് വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണെന്നും തുഷാർ വ്യക്തമാക്കി.
വനിത മതിൽ വർഗീയ മതിലാണെന്ന് കരുതുന്നില്ല. സർക്കാർ നടത്തുന്ന പരിപാടിയാണത്. ശബരിമല വിശ്വാസത്തിന് എതിരാണ് പരിപാടിയെന്ന് കരുതുന്നില്ലെന്നും തുഷാർ വ്യക്തമാക്കി. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എയെ പിന്തുണക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ വനിതാ മതിലിൽ പെങ്കടുക്കുമെന്ന് ബി.ഡി.ജെ.എസ് നിലപാടെടുത്തിരുന്നു. ഇത് എൻ.ഡി.എയിൽ പുതിയ പ്രതിസന്ധിക്ക് തുടക്കം കുറിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.