തൃശ്ശൂർ എടുക്കും, എടുത്തിരിക്കും; ജൂൺ നാലിന് ഉയർപ്പാണ് സംഭവിക്കാൻ പോകുന്നത് -സുരേഷ് ​ഗോപി

തൃശ്ശൂർ: തൃശ്ശൂർ എടുക്കുമെന്നും എടുത്തിരിക്കുമെന്നും എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ​ഗോപി. തൃശ്ശൂർ എടുക്കാൻ വേണ്ടി തന്നെയാണ് താൻ വന്നത്. ജൂൺ നാലിന് തൃശ്ശൂരിൽ ഉയർപ്പാണ് സംഭവിക്കാൻ പോകുന്നതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

തൃശ്ശൂർ വഴി കേരളത്തിന്റെ ഉയർപ്പ് സംജാതമാകണമെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. ഇരിങ്ങാലക്കുടയിൽ എൻ.ഡി.എ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പരിപാടിയിലാണ് സുരേഷ് ഗോപി ഇക്കാര്യം വ്യക്തമാക്കിയത്.

അതിനിടെ, തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ്‌ ഗോപി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് എല്‍.ഡി.എഫ് നല്‍കിയ പരാതിയില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ വിശദീകരണം തേടി. സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. വത്സരാജ് നൽകിയ പരാതിയിലാണ് സുരേഷ് ഗോപിയോട് വിശദീകരണം തേടിയത്.

സ്ഥാനാര്‍ഥിയുടെ പ്രചാരണ സാമഗ്രികളിൽ പ്രിന്‍റിങ്​ ആൻഡ്​ പബ്ലിഷിങ്​ സംബന്ധിച്ച വിശദാംശങ്ങള്‍ ഇല്ല എന്നതാണ് പരാതിക്ക് അടിസ്ഥാനമായ കാര്യം. ജനപ്രാതിനിധ്യ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പരാതി നല്‍കിയത്.

സുരേഷ്‌ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ വ്യാപകമായി മതചിഹ്നങ്ങൾ ഉപയോഗിച്ചും മറ്റും മതസ്പര്‍ധ സൃഷ്ടിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന്​ എൽ.ഡി.എഫ്​ ആരോപിച്ചു. ഇതിനെതിരെ നേരത്തെ കലക്ടര്‍ക്ക് എല്‍.ഡി.എഫ് നേതൃത്വം പരാതി നല്‍കിയിരുന്നു. ഇതിലും അന്വേഷണം നടക്കുകയാണ്.

Tags:    
News Summary - Thrissur will be taken, will be taken; The rise is going to happen on June 4 - Suresh Gopi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.