തൃശൂർ ഹർത്താൽ: തീരുമാനം വൈകീട്ട്

തൃശൂർ: വെടിക്കെട്ടിനും ആന എഴുന്നെള്ളിപ്പിനും അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് ഉത്സവ കോ-ഓർഡിനേഷൻ കമ്മിറ്റി വ്യാഴാഴ്ച നടത്തുമെന്ന് പ്രഖ്യാപിച്ച തൃശൂർ ജില്ല ഹർത്താലിന്റെ അന്തിമ തീരുമാനം വൈകീട്ട്. പൂരം പതിവു പോലെ ആചാര പ്രകാരം നടത്തുമെന്നും മതിയായ സുരക്ഷ ഒരുക്കുമെന്നും കേന്ദ്ര സർക്കാറിനെ അറിയിക്കുമെന്ന മന്ത്രിസഭായോഗ തീരുമാനത്തെ കമ്മിറ്റി സ്വാഗതം ചെയ്തു. വൈകീട്ട് കമ്മിറ്റി യോഗം ചേർന്ന് ഹർത്താൽ തീരുമാനം പുന:പരിശോധിക്കുന്ന കാര്യം ചർച്ച ചെയ്യും.

പ്രശ്ന പരിഹാരമായില്ലെങ്കിൽ 26ന് ജില്ലയിലെ മൂന്ന്  മന്ത്രിമാരുടെ വീട്ടുപടിക്കൽ ഉപവാസം നടത്തുമെന്നും 28ന് നടക്കുന്ന ഉത്രാളിക്കാവ് പൂരം വെടിക്കെട്ടിന് അനുമതി ലഭിച്ചില്ലെങ്കിൽ തുടർന്നുള്ള ഉത്സവങ്ങൾ ചടങ്ങായി നടത്തുമെന്നും ഉത്സവ കോ-ഓർഡിനേഷൻ കമ്മിറ്റി പ്രഖ്യാപിച്ചിരുന്നു.

Tags:    
News Summary - thrissur pooram strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.