തൃശൂർ പട്ടാളം മാർക്കറ്റിൽ വൻ തീപിടുത്തം VIDEO

തൃശൂർ : വാഹനങ്ങളുടെ സ്പ‌െയർ പാർ‍ട്ട്സുകളും ടയറുകളും വിറ്റഴിക്കുന്ന പട്ടാളം മാർക്കറ്റിൽ വൻ തീപിടുത്തം. ആളപായ മില്ല. രണ്ട് കടകൾ പൂർണമായും ഏഴ് കടകൾ ഭാഗികമായും കത്തിനശിച്ചു. നാശനഷ്‌ടം കണക്കാക്കിയിട്ടില്ലെങ്കിലും ലക്ഷങ്ങള ുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തൽ. കാർ, ബൈക്ക് തുടങ്ങിവയുടെ സ്പെയർ പാർട്ട്സുകളും ടയറുകളും വിറ്റഴിക ്കുന്ന കോർപറേഷന്റെ ഉടമസ്ഥതയിലുള്ള മാർക്കറ്റിലാണ് ഉച്ചയ്ക്ക് രണ്ടരയോടെ തീപിടിത്തമുണ്ടായത്.

വൈകീട്ട് അഞ്ച രയോടെയാണ് തീ നിയന്ത്രണ വിധേയമാക്കാനായത്. ടയറുകൾ കത്തിയതി​​െൻറ പുക നഗരത്തിലുയർന്നത് ഏറെ ആശങ്കക്കുമിടയാക്കി. പ ുക ശ്വസിച്ചതിനെ തുടർന്ന് പ്രദേശത്തെ വ്യാപാരികൾക്കും യാത്രികർക്കും നേരിയ അസ്വസ്ഥതയും അനുഭവപ്പെട്ടു. വൈദ്യുത ി കമ്പികൾ തമ്മിൽ ഉരസിയുണ്ടായ തീപ്പൊരി വീണതാണ് തീപിടുത്തതിന് കാരണമെന്നാണ് സംശയിക്കുന്നത്. അഗ്നിശമനസേനാംഗങ്ങ ള്‍ ഏറെ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. തൃശൂരിൽ നിന്ന് അഗ്നിസുരക്ഷ സേനയുടെ മൂന്ന് യൂണിറ്റും പുതുക ്കാട്, ചാലക്കുടി യൂണിറ്റുകളും എത്തിയിട്ടും ആദ്യ ഘട്ടത്തിൽ തീ അണയ്‌ക്കാൻ പ്രയാസപ്പെട്ടു. പിന്നീട് ഇരിങ്ങാലക്ക ുട, മാള, കൊടുങ്ങല്ലൂർ, നാട്ടിക, ഗുരുവായൂര്‍ തുടങ്ങിയ സ്റ്റേഷനുകളിൽ നിന്ന് കൂടുതൽ ഫയർ യൂണിറ്റെത്തി മൂന്ന് ഭാഗത്തുനിന്ന് വെള്ളം ചീറ്റിച്ചതോടെയാണ് തീ നിയന്ത്രണവിധേയമായത്.

ശക്തൻ ബസ് സ്റ്റാൻഡിന് പിൻവശത്തായി പട്ടാളം മാർക്കറ്റിലെ 106ാം നമ്പർ കടമുറിയ്ക്കു സമീപമാണ് തീപിടിത്തമുണ്ടായത്. വൈദ്യുതി പോസ്റ്റിലെ ലൈനുകൾ തമ്മിൽ ഉരസിയുണ്ടായ തീപ്പൊരി ചപ്പുചവറുകളും മറ്റും ഉണങ്ങിക്കിടന്ന പറമ്പിൽ തീപടരുകയായിരുന്നു. ശക്തമായ കാറ്റാണ് തീ വ്യാപിപ്പിച്ചത്. വാഹനങ്ങളുടെ പഴയ സാധനങ്ങളും ടയറുകളും വിൽപ്പനയ്ക്കായി സൂക്ഷിച്ചിരിക്കുന്ന കടകളാണ് പട്ടാളം മാർക്കറ്റിലേത്. ഇതിൽ പറമ്പിന് സമീപത്തായുള്ള കടയിലേക്ക് ആദ്യം തീപടരുകയായിരുന്നു. ടയറുകൾ കത്തി കറുത്ത പുക പുറത്തെത്തിയതോടെയാണ് തീപിടിത്തം ജനം അറിയുന്നത്.

പട്ടാപ്പകൽ കടമുറി കത്തുന്നതും പുകയുയരുന്നതും കണ്ട് നൂറുക്കണക്കിന് ആളുകൾ പട്ടാളം മാർക്കറ്റിൽ ഒത്തുകൂടി. ഇവരെ നിയന്ത്രിക്കാൻ പൊലീസ് പാടുപെട്ടു. വിവരമറിഞ്ഞുടൻ തന്നെ തൃശൂര്‍ അഗ്നിസുരക്ഷ സ്റ്റേഷനിൽ നിന്ന് ഉദ്യോഗസ്ഥർ എത്തിയെങ്കിലും തീ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. രണ്ട് ഫയർ എൻജിനുകൾ സ്ഥലത്തെത്തി പരിശ്രമിച്ചെങ്കിലും അരമണിക്കൂറോളം കാറ്റിന്റെ ഗതിക്കനുസരിച്ച് തീ ആളിപ്പടർന്നു. ഇതിനിടെ ടയറുകളും മറ്റ് വാഹന ഭാഗങ്ങളും നാട്ടുകാരും ജീവനക്കാരും ചേർന്ന് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി.

ചിത്രം: ജോൺസൻ വി ചിറയത്ത്

നഗരം കുരുങ്ങി
തീ പിടുത്തത്തെ തുടർന്ന് ശക്തൻ നഗറിലെയും കെ.എസ്.ആർ.ടി.സി റോഡിലെയും ഗതാഗതം തകരാറിലായി. ഇവിടേക്ക് വാഹനങ്ങളെ കടത്തി വിടുന്നത് നിറുത്തിവെച്ചതോടെ നഗരത്തി​​െൻറ ചെറുവഴികളും കുരുങ്ങി. നഗരത്തിലെ വാഹനങ്ങളെ ശക്തനിലേയും, കെ.എസ്.ആർ.ടി.സി റോഡിലേയും രണ്ട് മണിക്കൂറിലേറെ തിരിച്ചുവിട്ടായിരുന്നു രക്ഷാപ്രവർത്തനം. ഇതോടെ ഇക്കണ്ട വാരിയർ റോഡ്, ഹൈ റോഡ്, സ്വരാജ് റൗണ്ട് തുടങ്ങിയ റോഡുകളും ഗതാഗതക്കുരുക്കിലായി.

രക്ഷാപ്രവർത്തനത്തിന് മന്ത്രിയും എം.എൽ.എയും
പട്ടാളം മാർക്കറ്റിലെ തീ പിടുത്തമറിയുമ്പോൾ മന്ത്രി വി.എസ്.സുനിൽകുമാർ നഗരത്തിന് സമീപം പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു. അതിവേഗത്തിൽ മന്ത്രി ഇവിടേക്ക് തിരിച്ചു. ഇതിനിടയിൽ പൊലീസുമായും, അഗ്നിശമന സേനാവിഭാഗവുമായും ബന്ധപ്പെട്ടു. ഇതിനിടയിൽ വിവരമറിഞ്ഞ് കെ.രാജൻ എം.എൽ.എയും സ്ഥലത്തെത്തി. ടയർ കത്തിയതി​​െൻറ കറുത്ത പുക ഉയരുന്നത് കൊണ്ട് അടുത്തേക്ക് പോവേണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ മന്ത്രിയോട് പറഞ്ഞെങ്കിലും തീയണക്കാൻ ശ്രമിക്കുന്നവർക്കൊപ്പം മന്ത്രിയും കൂടുകയായിരുന്നു. വിവിധ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള വെള്ളം നിറച്ച വാഹനങ്ങൾ എത്തിക്കുന്നതടക്കമുള്ളവ മന്ത്രിയുടെ നിർദ്ദേശ പ്രകാരമായിരുന്നു. തീ പൂർണ്ണമായും അണച്ച ശേഷമാണ് ഇരുവരും ഇവിടെ നിന്ന് പോയത്.

ഭീതിയോടെ നഗരം
പട്ടാളം മാർക്കറ്റിലെ തീപിടുത്തത്തിൽ നഗരം ഭീതിയിലായി. അടുത്തടുത്ത കടകളും, ടയർ, എൻജിൻ ഓയിലുകളടക്കമുള്ള പരന്ന് കിടക്കുന്നതും തീ അതിവേഗത്തിലാണ് ഉയർന്നത്. ടയറുകൾ കത്തിയപ്പോഴുയർന്ന കറുത്ത പുക നഗരത്തിന് മുകളിൽ ഉയർന്നത് കണ്ട് നഗരത്തിന് കിലോമീറ്ററുകൾ ദൂരെയുള്ളവർ പോലും ഭീതിയോടെ നഗരത്തിലുള്ളവരോട് വിളിച്ചു ചോദിച്ചു കൊണ്ടിരുന്നു. ഇതിനിടയിലെ കാറ്റ് കൂടിയായതോടെ തീ പടർന്ന് പിടിക്കുന്നത് വേഗത്തിലായി. ഉച്ചക്ക് തുടങ്ങിയ തീയെ അണക്കാൻ തൃശൂരിൽ നിന്നുള്ള സേനാംഗങ്ങളെ കൂടാതെ, വിവിധ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ളവരുമായി അമ്പതോളം പേരുടെ മൂന്ന് മണിക്കൂറോളം നീണ്ട തീവ്ര ശ്രമമാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

പാരമ്പര്യത്തിൻെറ പെരുമയുള്ള ‘പട്ടാളം മാർക്കറ്റ്’
തിരുവനന്തപുരത്തെ ചാലയും, കോഴിക്കോട്ടെ മിഠായി തെരുവിനുമുപരിയായി തൃശൂരിലെ പട്ടാളം മാർക്കറ്റിന് വിദേശത്ത് പോലും പെരുമയുണ്ട്. ലോകത്തൊരിടത്തും കിട്ടാനില്ലാത്തത് തൃശൂരിലെ പട്ടാളം മാർക്കറ്റിൽ കിട്ടും. ദിവസങ്ങൾക്ക് മുമ്പാണ് ശ്രീലങ്കയിൽ സ്ഥിര താമസമാക്കിയ കോട്ടയം സ്വദേശി പട്ടാളം മാർക്കറ്റിൽ തൻറെ വാഹനത്തിനുള്ള സ്പെയർ പാർട്സ് വാങ്ങിക്കാൻ എത്തിയത്. ഒരുപാടിടത്ത് അന്വേഷിച്ചുവെങ്കിലും കിട്ടിയിരുന്നില്ല. അദ്ദേഹത്തി​​െൻറ ദുബായിലുള്ള സുഹൃത്താണ് തൃശൂരിലെ പട്ടാളം മാർക്കറ്റിൽ അന്വേഷിക്കാൻ നിർദ്ദേശിച്ചത്. തൃശൂരിൽ സ്പീഡ് പോസ്റ്റോഫീസിന് സമീപത്തായി ശക്തൻ നഗറിലേക്ക് ഇറങ്ങുന്നിടത്തായിരുന്നു ആദ്യം പട്ടാളം മാർക്കറ്റ്. പിന്നീട് നഗര വികസനത്തി​​െൻറ ഭാഗമായി കോർപ്പറേഷൻ കെട്ടിടം നിർമ്മിച്ച് പട്ടാളം മാർക്കറ്റിനെ ഇപ്പോഴത്തെ ശക്തൻ നഗർ മാർക്കറ്റിലേക്ക് പറിച്ചു നടുകയായിരുന്നു. മാർക്കറ്റ് മാറിയെങ്കിലും, വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ പട്ടാളം റോഡ് വികസനം ഇപ്പോഴും അനങ്ങാതെ കിടക്കുകയാണ്.

മുന്നറിയിപ്പുകളെ അവഗണിച്ചു
ശക്തൻ നഗറിൽ പട്ടാളം മാർക്കറ്റിന് സമീപത്തായി പ്ളാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ കുന്നുകൂടുന്നതും, മുമ്പൊരിക്കൽ ഇവിടെ മാലിന്യങ്ങൾക്ക് തീ പിടിച്ച സാഹചര്യത്തിലും അഗ്നിശമന സേനയും, പൊലീസും കോർപ്പറേഷനും വ്യാപാരികൾക്കും മുന്നറിയിപ്പ് നൽകിയിരുന്നു. മാലിന്യങ്ങൾ വാരിവലിച്ച് ഇടരുതെന്നും തീ പടരാൻ ഇടയാക്കുന്ന വസ്തുക്കൾ മാറ്റണമെന്നതടക്കമുള്ള നിർദ്ദേശങ്ങളും നൽകിയിരുന്നുവെങ്കിലും കണ്ണടക്കുകയായിരുന്നു. മാത്രവുമല്ല, പട്ടാളം മാർക്കറ്റിനോട് ചേർന്ന് മാലിന്യങ്ങൾ കുന്നുകൂടുകയും ചെയ്തു. മാധ്യമങ്ങളടക്കം നിരവധി തവണ എഴുതിയിട്ടും കോർപ്പറേഷൻ അവഗണിക്കുകയായിരുന്നു.

Full View
Tags:    
News Summary - Thrissur Pattalam Market Fire -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.