തൃശൂർ സ്വദേശിനി ബംഗളൂരുവിൽ വാടക വീട്ടിൽ മരിച്ചനിലയിൽ

മാള: മലയാളി യുവതിയെ ബംഗളൂരുവിൽ താമസസ്ഥലത്ത് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. മാള വട്ടക്കോട്ട വെളിയംപറമ്പിൽ അച്യുതൻ-ശ്രീദേവി ദമ്പതികളുടെ മകൾ അനുശ്രീയാണ് (29) മരിച്ചത്. ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവമെന്ന് കരുതുന്നു.

ബംഗളൂരു വിവേക് നഗറിൽ വാടക വീട്ടിലായിരുന്നു താമസം. ഫോണിൽ വിളിച്ചിട്ട് കിട്ടാതെ വന്നതോടെ സുഹൃത്തുക്കൾ വീട്ടുടമയെ ഫോണിൽ ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

വിവേക് നഗർ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. സഹോദരങ്ങൾ: അമൽശ്രീ, ആദിദേവ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ11ന് കൊരട്ടി ക്രിമറ്റോറിയത്തിൽ.

Tags:    
News Summary - Thrissur native found dead in rented house in Bengaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.