Posted On
date_range Updated On
date_range തൃശൂര്‍ ലോ കോളജിലെ ആക്രമണം: എസ്.എഫ്.ഐക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണം -സുധീരന്‍
തിരുവനന്തപുരം: തൃശൂര്‍ ഗവ. ലോ കോളജില്‍ ക്ളാസ് മുറിയില്‍വെച്ച് കെ.എസ്.യു പ്രവര്‍ത്തകരെ ആക്രമിച്ച എസ്.എഫ്.ഐക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ ആവശ്യപ്പെട്ടു.
സഹപാഠികളുടെ ചോരക്ക് ദാഹിക്കുന്ന എസ്.എഫ്.ഐ ക്രിമിനല്‍ കൂട്ടമായി മാറി. അക്രമകാരികള്‍ക്കെതിരെ സംഘടനാപരമായ നടപടി സ്വീകരിക്കാന്‍ എസ്.എഫ്.ഐ ദേശീയ നേതൃത്വം തയാറാകണമെന്നും നിഷ്പക്ഷവും നിയമാനുസൃതവുമായ നടപടി സ്വീകരിക്കാന്‍ പൊലീസ് തയാറാകണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.