കെഎസ്ആർടിസി ബസുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കണം; എംഡിക്ക് കത്ത് നൽകി അബിൻ വർക്കി എം.എൽ.എ

തിരുവനന്തപുരം: 'മിന്നൽ', ' സ്വിഫ്റ്റ്' ബസുകളിൽ ഡ്രൈവർക്കും യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് അബിൻ വർക്കി എം.എൽ.എ കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടർക്ക് കത്ത് നൽകി.

ലിമിറ്റഡ് സ്റ്റോപ്പുകളോടെ സ്റ്റേറ്റ് -നാഷനൽ ഹൈവേകളിൽ ഉയർന്ന വേഗതയിൽ സർവിസ് നടത്തുന്ന മിന്നൽ ബസുകൾ ചുരുങ്ങിയ സമയം കൊണ്ട് ജനപ്രീതി നേടിയിട്ടുണ്ട്. എന്നാൽ രാത്രികാലങ്ങളിലെ അതിവേഗ യാത്രയും ദേശീയപാതകളിലെ ഗതാഗത സാഹചര്യങ്ങളും കണക്കിലെടുക്കുമ്പോൾ യാത്രക്കാരുടെയും ഡ്രൈവർമാരുടെയും സുരക്ഷ അതീവ പ്രധാനമാണെന്ന് എം.എൽ.എ കത്തിൽ ചൂണ്ടിക്കാട്ടി.

ഉയർന്ന വേഗതയിലുള്ള പെട്ടെന്നുള്ള ബ്രേക്കിങ്ങും അപകടങ്ങളും വലിയ പരിക്കുകൾക്ക് കാരണമാകാന്‍ സാധ്യതയുള്ളതിനാൽ സുരക്ഷ മുൻനിർത്തി മിന്നൽ ബസുകളിലെ ഡ്രൈവർ സീറ്റിലും എല്ലാ യാത്രാ സീറ്റുകളിലും മികച്ച നിലവാരമുള്ള സീറ്റ് ബെൽറ്റുകൾ ഉറപ്പാക്കണം എന്നതാണ് കത്തിലെ പ്രധാന ആവശ്യം.

യാത്രയിലുടനീളം ഡ്രൈവർമാരും യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കുന്നത് കർശനമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ കത്ത് അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കുമെന്ന് എംഡി ഉറപ്പുനൽകിയതായി എം.എൽ.എ അറിയിച്ചു.

Tags:    
News Summary - Make seat belts mandatory in KSRTC buses; MLA Abin Varkey submits letter to the MD

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.