മെഴുവേലി സഹകരണ ബാങ്ക് കവർച്ച; പ്രതികൾക്ക് കഠിനതടവും പിഴയും ശിക്ഷ

പത്തനംതിട്ട: പത്തനംതിട്ട മെഴുവേലി സർവീസ് സഹകരണ ബാങ്ക് കവർച്ച കേസിൽ പ്രതികൾക്ക് തടവ് ശിക്ഷയും പിഴയും വിധിച്ച് പത്തനംതിട്ട സി.ജെ.എം കോടതി. കേസിലെ ഒന്ന്, രണ്ട്, നാല്, അഞ്ച് വരെ പ്രതികൾക്ക് രണ്ട് വർഷവും 11 മാസവും കഠിനതടവുമാണ് ശിക്ഷ. ഏഴ് ലക്ഷം രൂപ ബാങ്കിന് നഷ്ടപരിഹാരമായി നൽകുകയും വേണം.

ഏഴാം പ്രതിക്ക് ഒന്നരവർഷം തടവും 10,000 രൂപ പിഴയും വിധിച്ചു. കേസിലെ മൂന്നാം പ്രതി ഇപ്പോഴും ഒളിവിലാണ്. മെഴുവേലി സ്വദേശി വിനു, സുരേഷ്, സുധീഷ്, ഗിരീഷ്, ബിജു രാമകൃഷ്ണൻ എന്നിവരാണ് കുറ്റക്കാർ.

ആറ്, എട്ട് പ്രതികളെ കേസിൽ വെറുതെവിട്ടു. 2011ലാണ് ഏറെ കോളിളക്കം സൃഷ്ടിച്ച ബാങ്ക് കവർച്ച നടന്നത്. നാലരക്കിലോ സ്വർണവും മൂന്നരലക്ഷം രൂപയും കവർന്നു എന്നതാണ് കേസ്.

മോഷ്‍ടിച്ച സ്കൂൾ ബസും മറ്റ് ആയുധങ്ങളുമായെത്തി ബാങ്കിന്റെ ജനൽ കമ്പികൾ അറുത്തുമാറ്റി കവർച്ചാ സംഘം അകത്തു കടക്കുകയും ബാങ്കിന്റെ സ്ട്രോങ്ങ് റൂമിൽ പ്രവേശിക്കുയും പ്രധാന ലോക്കറിന്റെ പൂട്ട് മുറിച്ചു മാറ്റി കവർച്ച നടത്തുകയുമായിരുന്നു. പ്രതികളെ ഗുജറാത്തിൽനിന്നടക്കമാണ് പൊലീസ് പിടികൂടിയത്. ആകെ എട്ട് പ്രതികളാണ് കേസിലുണ്ടായിരുന്നത്. 2011 ഓഗസ്റ്റ് 20, 21 തീയതികളിലായാണ് 1. 3 കോടി രൂപയുടെ സ്വർണം ബാങ്കിൽ നിന്നും കവർന്നത്. കൂടാതെ പണവും കവർന്നിരുന്നു. 

Tags:    
News Summary - Pathanamthitta Mezhuveli Cooperative Bank Theft Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.