Posted On
date_range Updated On
date_range ഹഷീഷ് ഓയിലുമായി മൂന്ന് യുവാക്കൾ പിടിയിൽ
പുൽപ്പള്ളി: വാഹനപരിശോധനയിൽ കാറിൽ മയക്കുമരുന്നുമായി സഞ്ചരിച്ച യുവാക്കളെ പിടികൂടി. താമരശ്ശേരി സ്വദേശി കെ.സി. വിവേക് (26), ലിബിൻ രാജൻ വേലിയമ്പം (26), അഖിൽ വേലിയമ്പം (26) എന്നിവരാണ് അറസ്റ്റിലായത്.
22 ഗ്രാം ഹഷീഷ് ഓയിലാണ് ഇവരിൽനിന്ന് പിടികൂടിയത്. ഇവർ സഞ്ചരിച്ച കാർ കസ്റ്റഡിയിലെടുത്തു.
സബ് ഇൻസ്പെക്ടർ സി.ആർ. മനോജും സംഘവും പുൽപ്പള്ളി ടൗണിൽ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. ജൂനിയർ എസ്.ഐ. നിഖിൽ, സീനിയർ സിവിൽ പൊലീസ് ഓഫീസർ അബ്ദുൽ നാസർ, സിവിൽ പോലീസ് ഓഫീസർ പ്രജീഷ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.