തിരുവനന്തപുരത്ത് അരുംകൊല: 16 കാരനെ കൊന്ന് ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി, സുഹൃത്തുക്കൾ കസ്റ്റഡിയിൽ

തിരുവന്തപുരം: തിരുവനന്തപുരത്ത് 16കാരനെ കൊന്ന് ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി. ശ്രീകാര്യം, പാങ്ങപ്പാറ സ്വദേശി അഭിരാം ആണ് കൊല്ലപ്പെട്ടത്. പരുത്തിപ്പാറ എൻ.എസ്.എസ് ഹയർസെക്കണ്ടറി സ്കൂൾ പ്ലസ്ടു വിദ്യാർഥിയാണ്. സംഭവത്തിൽ രണ്ട് സുഹൃത്തുക്കൾ കസ്റ്റഡിയിലായിട്ടുണ്ട്. ഒരാൾക്ക് പ്രായ പൂർത്തിയായിട്ടില്ലെന്നാണ് വിവരം.

ഇന്നലെ ഉച്ച മുതൽ അഭിരാമിനെ കാണാതായിരുന്നു. പാങ്ങപ്പാറയിൽ പോകുകയാണെന്ന് പറഞ്ഞാണ് അഭിരാം വീട്ടിൽ നിന്നിറങ്ങിയത്. വീട്ടിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ് അഭിരാമിന്‍റെ ഫോണിലേക്ക് കോൾ വന്നിരുന്നു. പല തവണ കുടുംബം ഫോൺ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. തുടർന്ന് ഇവർ ശ്രീകാര്യം പൊലീസിനെ അറിയിച്ചു. പൊലീസ് അഭിരാമിന്‍റെ സുഹൃത്തുക്കളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. അന്വേഷണത്തിൽ ഒരു പെൺകുട്ടിയുടെ ഫോണിൽ നിന്നാണ് കോൾ വന്നതെന്ന് പൊലീസ് കണ്ടെത്തുകയും പാങ്ങപ്പാറയിലെ ഒരു പറമ്പിൽ നിന്ന് മൃതദേഹം ചാക്കിൽ കെട്ടിയ നില‍യിൽ കണ്ടെത്തുകയുമായിരുന്നു. 

കൊലപാതകിയായ 17കാരൻ ഒരു പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നുവെന്നും മരിച്ച അഭിരാം ഈ പെൺ കുട്ടിയുമാ‍യി ചാറ്റ് ചെയ്തിരുന്നുവെന്നും ഇതേ തുടർന്ന് പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം ഐ.ഡി വഴി വശ്രീരാമിനെ ചാറ്റ് ചെയ്ത് വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം. കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കണ്ടെത്തൽ. കൊലപാതക ശേഷം ഉമർ എന്ന് ഗുണ്ടയെ വിളിച്ചുവെന്നും  17 കാരൻ മൊഴി നൽകിയിട്ടുണ്ട്. ഉമറും പൊലീസ് കസ്റ്റഡിയിലാണ്.

Tags:    
News Summary - 16 year old murdered in trivandrum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.