ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; ആഭ്യന്തരം, ധനകാര്യം, ആരോഗ്യം ഉൾപ്പെടെ പ്രമുഖ വകുപ്പുകളിൽ മാറ്റം
തിരുവനന്തപുരം: സംസ്ഥാനത്തെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ തസ്തികകളിൽ വൻ അഴിച്ചുപണി നടത്തി സർക്കാർ ഉത്തരവിറക്കി. ആഭ്യന്തരം, ധനകാര്യം, ആരോഗ്യം, തദ്ദേശ സ്വയംഭരണം ഉൾപ്പെടെയുള്ള പ്രധാന വകുപ്പുകളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും തലപ്പത്താണ് മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്
പ്രധാന വകുപ്പുകളിലെ മാറ്റങ്ങൾ
ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന കെ.ആർ. ജ്യോതിലാലിനെ ആഭ്യന്തര-വിജിലൻസ് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു. ജലസേചനം, ഭവനം, കയർ വകുപ്പുകളുടെ അധിക ചുമതലയും ഇദ്ദേഹത്തിനുണ്ടാകും. ആഭ്യന്തര-വിജിലൻസ് വകുപ്പിൽ നിന്ന് മാറ്റിയ മിൻഹാജ് ആലത്തെ പുതിയ ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു. നികുതി വകുപ്പ്, പബ്ലിക് പ്രൊക്യുർമെന്റ്, റീബിൽഡ് കേരള ഇനിഷ്യേറ്റീവ് സി.ഇ.ഒ, കെ.എഫ്.സി ചെയർമാൻ എന്നിവയുടെ പൂർണ അധിക ചുമതലയും ഇദ്ദേഹം വഹിക്കും
വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന മുഹമ്മദ് ഹനീഷിനെ ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു. ആയുഷ്, പൊതുവിദ്യാഭ്യാസം, വഖഫ്, ന്യൂനപക്ഷ ക്ഷേമം എന്നീ വകുപ്പുകളുടെ അധിക ചുമതലയും നൽകിയിട്ടുണ്ട്.പുനീത് കുമാറിനെ പവർ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിക്കപ്പെട്ടു.
. ചീഫ് സെക്രട്ടറിയുടെ ഓഫീസിലെ കോ-ഓർഡിനേഷൻ ആൻഡ് പ്രോഗ്രാം മാനേജ്മെന്റ് വിഭാഗം ഒ.എസ്.ഡി ചുമതലയും ഡൽഹി കേരള ഹൗസ് റസിഡന്റ് കമ്മീഷണർ പദവിയും തുടരും.ടിങ്കു ബിസ്വാളിനെ ഇതിലെ ഒ.എസ്.ഡി ചുമതലയിൽ നിന്ന് ഒഴിവാക്കി.
പൊതുമേഖലാ സ്ഥാപനങ്ങളും പ്രധാന വകുപ്പ് തലവന്മാരും
കായിക-യുവജനക്ഷേമ സ്പെഷ്യൽ സെക്രട്ടറിയായ എൻ പ്രശാന്തിനെ കെ.എസ്.ഇ.ബി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറായി നിയമിച്ചു. ഇദ്ദേഹത്തിനായി ഐ.എ.എസ് സെലക്ഷൻ ഗ്രേഡിൽ എക്സ്-കേഡർ തസ്തിക സൃഷ്ടിച്ചിട്ടുണ്ട്. സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് ചുമതലയും തുടരും.
എം. ജി. രാജമാണിക്യം കെ.എസ്.ഇ.ബി സി.എം.ഡി സ്ഥാനത്തുനിന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയായി മാറ്റി.റവന്യൂ (ദേവസ്വം) സെക്രട്ടറി, ഗുരുവായൂർ - കൂടൽമാണിക്യം ദേവസ്വം കമ്മീഷണർ തസ്തികകളിൽ തുടരും.തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയായിരുന്ന ടി. വി. അനുപമയെ ധനകാര്യ (ചെലവ്) വകുപ്പ് സെക്രട്ടറിയായി നിയമിച്ചു. പരിസ്ഥിതി വകുപ്പിന്റെ അധിക ചുമതലയും നൽകി. ഗോകുൽ ജി.ആർ, ജെറോമിക് ജോർജ് എന്നിവരെ ധനകാര്യ ചെലവ് വിഭാഗം ചുമതലയിൽ നിന്ന് ഒഴിവാക്കി. ഡോ. ശർമിള മേരി ജോസഫിനെ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്ന് ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി മാറ്റി നിയമനം നൽകി. വനിതാ-ശിശു വികസന വകുപ്പിന്റെ അധിക ചുമതല വഹിക്കും.
കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞ് തിരിച്ചെത്തിയ ഡോ. എം. ബീനയെ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു. സുഹാസ് എസിനെ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി സ്പെഷ്യൽ സെക്രട്ടറിയായി നിയമിച്ചു. വ്യവസായ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി അധിക ചുമതല നൽകിയ ഇദ്ദേഹം സിയാൽ എം.ഡി പദവിയിലും തുടരും.സീറാം സാമ്പശിവ റാവുവിനെ പട്ടികജാതി/പട്ടികവർഗ്ഗ വികസന വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി നിയമിച്ചു. എക്സൈസ് കമ്മീഷണർ പദവിയിൽ തുടരും. പി. ബി. നൂഹിനെ ജി.എസ്.ടി കമ്മീഷണർ സ്ഥാനത്തുനിന്ന് തൊഴിൽ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി ട്രാൻസ്ഫർ ചെയ്തു.
കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞ് തിരിച്ചെത്തിയ ജാഫർ മാലികിനെ പുതിയ സംസ്ഥാന ജി.എസ്.ടി കമ്മീഷണറായി നിയമിച്ചു. നികുതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി അധിക ചുമതലയും വഹിക്കും. അനു കുമാരിയെ ജി.എസ്.ടി സ്പെഷ്യൽ കമ്മീഷണർ സ്ഥാനത്തുനിന്ന് പുതിയ ടൂറിസം ഡയറക്ടറായി നിയമിക്കപ്പെട്ടു.
മറ്റ് ചുമതലകളും മാറ്റങ്ങളും
ഡോ. വീണ എൻ. മാധവൻ: അഗ്രികൾച്ചർ സെക്രട്ടറിയും അഗ്രികൾച്ചറൽ പ്രൊഡക്ഷൻ കമ്മീഷണർ.
സുഭാഷ് ടി.വി : കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് എം.ഡി ആയി നിയമിച്ചു. ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ അധിക ചുമതലയും നൽകി.
അഫ്സാന പർവീൺ: അവധി കഴിഞ്ഞ് തിരിച്ചെത്തിയ ഇദ്ദേഹത്തെ മിൽമ എം.ഡി ആയും നോർക്ക റൂട്ട്സ് സി.ഇ.ഒ ആയും നിയമിച്ചു.
ആസിഫ് കെ. യൂസഫ്: മിൽമ എം.ഡി സ്ഥാനത്തുനിന്ന് മാറ്റിയ ഇദ്ദേഹത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറിയായി നിയമിച്ചു. കോളേജ് വിദ്യാഭ്യാസ ഡയറക്ടർ, പ്രവേശന പരീക്ഷാ കമ്മീഷണർ ചുമതലകൾ വഹിക്കും.
അഞ്ജന എം: ദുരന്തനിവാരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി നിയമിച്ചു. നോർക്ക, ഗതാഗതം (ഏവിയേഷൻ, മെട്രോ, റെയിൽവേ) എന്നിവയുടെ ചുമതല തുടരും.
സെബാസ്റ്റ്യൻ ചന്ദ്രശേഖർ എസ്: ഫിഷറീസ് ആൻഡ് ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് അഡീഷണൽ സെക്രട്ടറിയായി.
ഗോപാലകൃഷ്ണൻ കെ: സയൻസ് ആൻഡ് ടെക്നോളജി, സാംസ്കാരിക കാര്യ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി
ഹരിത വി. കുമാർ: അവധി കഴിഞ്ഞ് തിരിച്ചെത്തി സോഷ്യൽ ജസ്റ്റിസ് വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി
ദേവിദാസ് എൻ: എംപ്ലോയ്മെന്റ് ആൻഡ് ട്രെയിനിങ് ഡയറക്ടർ. ലേബർ കമ്മീഷണർ, ന്യൂനപക്ഷ ക്ഷേമ ഡയറക്ടർ ചുമതലയും നൽകി.
അബ്ദുൾ നാസർ ബി: സഹകരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി.
അരുൺ കെ. വിജയൻ: കില ഡയറക്ടർ ജനറലിന്റെ അധിക ചുമതല.
സ്നേഹിൽ കുമാർ സിങ്: വ്യവസായ വകുപ്പിൽ ഇൻവെസ്റ്റ്മെന്റ് കമ്മീഷണർ.
ഷാനവാസ്: കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡ് സി.ഇ.ഒ ചുമതല കൂടി വഹിക്കും.
ഡി. ധർമ്മലശ്രീ : റവന്യൂ, ദുരന്തനിവാരണ വകുപ്പുകളിൽ ജോയിന്റ് സെക്രട്ടറിയും ഒ.എസ്.ഡിയുമായി
രാഹുൽ കൃഷ്ണ ശർമ്മ: സ്പെഷ്യൽ കമ്മീഷണർ ജി.എസ്.ടി ആയി നിയമിച്ചു. പരിസ്ഥിതി ഡയറക്ടർ, അനെർട്ട് സി.ഇ.ഒ ചുമതലകൾ വഹിക്കും
മുഹമ്മദ് ഷഫീഖ്: കിഫ്ബി അഡീഷണൽ സി.ഇ.ഒ ചുമതല നൽകി
ഗോകുൽ ജി.ആർ: കെ-ഡിസ്ക് മെമ്പർ സെക്രട്ടറിയുടെ അധിക ചുമതല കൂടി വഹിക്കും
ഡോ. ബിനു ഫ്രാൻസിസ്: കേരള സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് എം.ഡി ചുമതല
ഡോ. ഹരികുമാർ കെ: ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ചുമതല
ഡോ. മിഥുൻ പ്രേംരാജ് : വ്യവസായ വകുപ്പിൽ അഡീഷണൽ ഇൻവെസ്റ്റ്മെന്റ് കമ്മീഷണറായി
സമീർ കിഷൻ: അഡീഷണൽ കമ്മീഷണർ ജി.എസ്.ടി ആയി മാറ്റ നിയമനം നൽകി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.