ടൂത്ത് പേസ്റ്റെന്ന് കരുതി എലിവിഷം കൊണ്ട് പല്ലുതേച്ചു; മൂന്നുവയസ്സുകാരിക്ക് ദാരുണാന്ത്യം

പാലക്കാട്: ട്യൂബിലുള്ള എലിവിഷം ടൂത്ത് പേസ്റ്റെന്ന് തെറ്റിദ്ധരിച്ച് എടുത്ത് പല്ലുതേച്ച മൂന്നുവയസ്സുകാരിക്ക് ചികിത്സയിലിരിക്കെ ദാരുണാന്ത്യം. പാലക്കാട് അട്ടപ്പാടി ജല്ലിപ്പാറ ഒമ്മല സ്വദേശി ലിതിൻ, ജോമറിയ ദമ്പതികളുടെ മകൾ നേഹ റോസാണ് മരിച്ചത്. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

ഫെബ്രുവരി 21നായിരുന്നു കുട്ടി എലിവിഷം കൊണ്ട് പല്ലുതേച്ചത്. പേസ്റ്റ് രൂപത്തിലുള്ള എലിവിഷം ടൂത്ത് പേസ്റ്റാണെന്ന് കരുതി പല്ല് തേച്ചതോടെ വിഷം ഉള്ളിൽ ചെന്നു. ആദ്യം കോട്ടത്തറ ആശുപത്രിയിലേക്കും പിന്നീട് ജില്ല ആശുപത്രിയിലേക്കും മാറ്റിയെങ്കിലും വിഷം ആന്തരികാവയവങ്ങളെ ബാധിച്ചതിനാൽ നില വഷളാവുകയായിരുന്നു. തുടർന്നാണ് എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റിയത്. 

Tags:    
News Summary - Three-year-old girl dies after brushing her teeth with rat poison, thinking it was toothpaste

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.