Posted On
date_range Updated On
date_range റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ വീണ് മൂന്നുവയസ്സുകാരന് ദാരുണാന്ത്യം
മലപ്പുറം: കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്കെത്തിയ മൂന്നുവയസ്സുകാരൻ സ്വിമ്മിങ് പൂളിൽ വീണ് മരിച്ചു. അരീക്കോട് സ്വദേശി ആസിഫിന്റെ മകൻ ഇവാൻ ആസിഫാണ് മരിച്ചത്. മലപ്പുറം ഊർങ്ങാട്ടിരിയിലെ കോന്നൂർകണ്ടിയിലുള്ള കൊക്കൊ വില്ല റിസോർട്ടിൽ ഞായറാഴ്ചയാണ് നാടിനെ നടുക്കിയ അപകടം നടന്നത്.
കുടുംബാംഗങ്ങൾക്കൊപ്പം റിസോർട്ടിൽ എത്തിയതായിരുന്നു കുട്ടി. മടങ്ങാനിരിക്കെയാണ് അപ്രതീക്ഷിതമായി അപകടം സംഭവിച്ചത്. കുട്ടിയെ പൂളിൽ വീണ ഉടൻ തന്നെ പുറത്തെടുത്ത് അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കീഴുപറമ്പ് സ്വദേശികളുടെ ഉടമസ്ഥതയിലുള്ളതാണ് ഈ റിസോർട്ട്. നിലവിൽ മൃതദേഹം അരീക്കോട്ടെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.