ഇരുവഴിഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികൾക്ക് നീർനായുടെ കടിയേറ്റു

കോഴിക്കോട്: ഇരുവഴിഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ക്ക് നീര്‍നായകളുടെ കടിയേറ്റു. ഇന്നലെ വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. കലങ്ങോട്ട് അനീസിന്റെ മകന്‍ ഹാദി ഹസന്‍ (14), ആശാരിക്കണ്ടി യൂനുസിന്റെ മകന്‍ അബ്ദുല്‍ ഹാദി (14), ചുങ്കത്ത് ശമീറിന്റെ മകന്‍ മുഹമ്മദ് ഷാദിന്‍ (14) എന്നിവര്‍ക്കാണ് കടിയേറ്റത്.

ഇരുവഴിഞ്ഞിപ്പുഴയിലെ വെസ്റ്റ് കൊടിയത്തൂര്‍ പുതിയോട്ടില്‍ കടവില്‍ കുളിക്കാനിറങ്ങിയ ഇരുപതോളം കുട്ടികള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. സമീപത്തെ ഗ്രൗണ്ടിലെ കളി കഴിഞ്ഞ ശേഷം വിദ്യാര്‍ഥികൾ പുഴയില്‍ കുളിക്കാനിറങ്ങിയത്. മൂന്ന് പേരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തുടര്‍ച്ചയായ നീര്‍നായ ആക്രമണത്തില്‍ പുഴയോരത്ത് താമസിക്കുന്നവര്‍ ആശങ്കയിലാണ്. നീര്‍നായ ശല്യത്തിന് ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സാധാരണ നീര്‍നായക്കള്‍ ആക്രമണം നടത്താറില്ല. ചൂടു കൂടുന്നതും മത്സ്യ സമ്പത്ത് കുറയുന്നതുമാണ് ഇവരെ അക്രമകാരികളാക്കുന്നതെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്.

Tags:    
News Summary - Three students who took a bath in the iruvazhinjippuzha were bitten by water snakes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.