Posted On
date_range Updated On
date_range കളി കാണാനെത്തിയവർ പൊലീസിനെ കണ്ട് ഒാടി; കിണറ്റിൽവീണ് മൂന്നുപേർക്ക് പരിക്ക്
ചെറുതുരുത്തി: ഫുട്ബാൾ കളി കാണാനെത്തിയ ആളുകൾ പൊലീസിനെ കണ്ട് ഒാടുന്നതിനിടെ ആൾമറയില്ലാത്ത കിണറ്റിൽ വീണ് മൂന്ന് പേർക്ക് പരിക്ക്. ആറ്റൂരിൽ സ്വകാര്യ വ്യക്തി നടത്തുന്ന ഫുട്ബാൾ ഗ്രൗണ്ടിൽ കളി കാണാനെത്തിവർ ചെറുതുരുത്തി പൊലീസിനെ കണ്ട് ചിതറി ഒാടുകയായിരുന്നു.
പരിക്കേറ്റവരെ തൃശൂരിലെയും വാണിയംകുളത്തെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി ഏറെ വൈകിയിട്ടും ഇവിടെ കളിയും ബഹളവും നടക്കുന്നുണ്ട്. വിവരം നാട്ടുകർ അറിയിച്ചതിനെ തുടർന്നാണ് പൊലീസെത്തിയത്. കളിയെ ചൊല്ലി ഇവിടെ കാണികൾ തമ്മിൽ അടി നടക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു. കാണികൾ കൂട്ടംകൂടരുതെന്ന് നേരത്തെ പൊലീസ് അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.