തോക്കും തിരകളുമായി മൂന്നു പേർ പിടിയിൽ

ചാത്തമംഗലം: ചൂലൂർ എം.വി.ആർ കാൻസർ സ​​െൻററിന്​ സമീപത്ത്​ വനംവകുപ്പ്​ അധികൃതർ നടത്തിയ പരിശോധനയിൽ തോക്കും തിരകളുമായി മൂന്നുപേരെ പിടികൂടി. ആശുപത്രിക്ക്​ പിന്നിലുള്ള റബർ തോട്ടത്തിൽ നായാട്ടിന്​ ഇറങ്ങിയപ്പോഴാണ്​ ഇവരെ പിടികൂടിയത്​. ചൂലൂർ തൈ​േതാട്ടത്തിൽ ഷാജി (47), ചൂലൂർ പാണ്ടികോട്ടിൽ ദാസൻ (50), കുന്ദമംഗലം വാലത്തിൽ ശ്രീനിഷ്​ (35) എന്നിവരാണ്​ പിടിയിലായത്. താമരശ്ശേരി റേ​ഞ്ച്​ ഫോറസ്​റ്റ്​ ഒാഫിസർ​ ഇംറോസ്​ ഏലിയാസ്​ നവാസിന്​ കിട്ടിയ രഹസ്യവിവരത്തി​​​െൻറ അടിസ്​ഥാനത്തിൽ ശനിയാഴ്​ച രാത്രി പരിശോധന നടത്തുകയായിരുന്നു.  

പുലിയുടെ സാദൃശ്യമുള്ള ജീവി​െയ കണ്ടെന്ന വിവരത്തി​​​െൻറ അടിസ്​ഥാനത്തിൽ പെരുവയൽ കായലം പള്ളിത്താഴത്ത്​ പരിശോധന നടത്തി തിരിച്ചുവരു​േമ്പാഴാണ്​ ഇവർ പിടിയിലായത്​​. സംഘത്തിൽ ഡെപ്യൂട്ടി റേഞ്ച്​ ഫോറസ്​റ്റ്​ ഒാഫിസർ എം.കെ. രാജീവ്​ കുമാർ, സെക്​ഷൻ ഫോറസ്​റ്റ്​ ഒാഫിസർമാരായ കെ.പി. അബ്​ദുൽ ഗഫൂർ, കെ.പി. അഭിലാഷ്​, എൻ. രാഗേഷ്​, ബീറ്റ്​ ഫോറസ്​റ്റ്​ ഒാഫിസർമാരായ കെ. അബ്​ദുൽ ഗഫൂർ, കെ. അഷ്​റഫ്​, എം. സുബ്രഹ്​മണ്യൻ, കെ.പി. ​പ്രശാന്തൻ, ഡ്രൈവർ ജിതേഷ്​, വാച്ചർ പി.എം. റാഷിദ്​ എന്നിവരും ഉണ്ടായിരുന്നു. ​പ്രതികളെ തിങ്കളാഴ്​ച രാവിലെ താമരശ്ശേരി കോടതിയിൽ ഹാജരാക്കും. 

Tags:    
News Summary - Three People Arrested in chathamangalam -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.