കണ്ണൂരിൽ ​​രോഗം​ സ്​ഥിരീകരിച്ച രണ്ടുപേർ ദുബൈയിൽനിന്ന്​ വന്നവർ; ഒരാൾക്ക്​ സമ്പർക്കം വഴി

കണ്ണൂർ: ജില്ലയിൽ ശനിയാഴ്​ച കോവിഡ്​ –19 രോഗബാധ സ്​ഥിരീകരിച്ചത്​ മൂന്നുപേർക്ക്​. രണ്ടുപേർ ദുബൈയിൽനിന്ന്​ എത് തിയവരാണ്​. ഒരാൾക്ക്​ സമ്പർക്കത്തിലൂടെയാണ്​ വൈറസ്​ ബാധ സ്​ഥിരീകരിച്ചത്​. ചമ്പാട്​ അരയാക്കൂൽ സ്വദേശിനിയായ യു വതിക്കാണ്​ സമ്പർക്കം വഴി രോഗം സ്​ഥിരീകരിച്ചത്​. 28 വയസ്സുള്ള ഇവർ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു.

അഞ്ചരക്കണ്ടി കോവിഡ്​ ട്രീറ്റ്​മ​​െൻറ്​ സ​​െൻററിൽനിന്നാണ്​ ഇവർ സ്രവ പരിശോധനക്ക്​ വിധേയയായത്​. രോഗം സ്​ഥിരീകരിച്ച കൂടാളി പൂവത്തൂരിലെ 30 വയസ്സുകാരൻ ദുബൈയിൽനിന്ന്​ എത്തിയതാണ്​. മാർച്ച്​ 21ന്​ നെടുമ്പാശ്ശേരി വിമാനത്താവളത്തിലായിരുന്നു ഇയാൾ വിമാനമിറങ്ങിയത്​. അഞ്ചരക്കണ്ടി കോവിഡ്​ ട്രീറ്റ്​മ​​െൻറ്​ സ​​െൻററിൽനിന്ന്​​ സ്രവ പരിശോധനക്ക് വിധേയനായ ഇയാളും വീട്ടിൽ നിരീക്ഷണത്തിലായിരുന്നു.

പെരളശ്ശേരി മുണ്ടലൂരിൽ രോഗം സ്​ഥിരീകരിച്ച വീട്ടമ്മ മാർച്ച്​ 18ന്​ ഷാർജയിൽനിന്ന്​ നാട്ടിലെത്തിയതാണ്​. 54 വയസ്സുള്ള ഇവർ കണ്ണൂർ അന്താരാഷ്​ട്ര വിമാനത്താവളം വഴിയാണ്​ നാട്ടിലെത്തിയത്​. അഞ്ചരക്കണ്ടി കോവിഡ്​ ട്രീറ്റ്​മ​​െൻറ്​ സ​​െൻററിൽനിന്ന്​​ സ്രവ പരിശോധനക്ക് വിധേയയായ ഇവരും വീട്ടിൽ നിരീക്ഷണത്തിലായിരുന്നു.

Tags:    
News Summary - three more covid case in kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.