വെഞ്ഞാറമൂട്ടിൽ കാണാതായ മൂന്ന് കുട്ടികളെ പാലോട് വനമേഖലയിൽ കണ്ടെത്തി

തിരുവനന്തപുരം: വെഞ്ഞാറമൂട് പുല്ലമ്പാറ പാണയത്തുനിന്ന് കാണാതായതായ ബന്ധുക്കളായ മൂന്ന് ആൺകുട്ടികളെയും പാലോട് വനമേഖലയിൽ കണ്ടെത്തി. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ തിരച്ചിലിലാണ് കുട്ടികളെ കണ്ടെത്തിയത്. 

11, 13, 14 വയസുള്ള കുട്ടികളെ ഇന്നലെ രാവിലെ മുതലാണ് കാണാതായത്. രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. അതിനിടെ ഇവരുടെ ബാഗുകൾ പാലോട് വനമേഖലക്ക് സമീപമുള്ള ഒരു ബന്ധുവീട്ടിൽ നിന്ന് കണ്ടെത്തി. തുടർന്നാണ് കുട്ടികൾ വനത്തിലുണ്ടാകുമെന്ന നിഗമനത്തിൽ തെരച്ചിൽ നടത്തിയത്. തുടർന്ന് ഇവരെ കണ്ടെത്തുകയായിരുന്നു. 

അടുത്ത വീടുകളിൽ താമസിക്കുന്ന കുട്ടികളിൽ രണ്ടുപേർ ബന്ധുക്കളാണ്. കാണാതായ ഒരു കുട്ടിയുടെ വീട്ടിലെ കുടുക്ക പൊട്ടിച്ച് അതിലുണ്ടായിരുന്ന പണം എടുത്തിരുന്നു. വസ്ത്രങ്ങളും കൊണ്ടുപോയിരുന്നു. കുട്ടികളിലൊരാൾ നേരത്തെയും ഇത്തരത്തിൽ വീടുവിട്ട സംഭവമുണ്ടായിരുന്നു. 

Tags:    
News Summary - three missing boys found in palode forest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.