Posted On
date_range Updated On
date_range തിരുവനന്തപുരം മൃഗശാലയിൽ മൂന്ന് ഹനുമാൻ കുരങ്ങുകൾ ചാടിപ്പോയി
തിരുവനന്തപുരം: മൃഗശാലയിൽ നിന്ന് മൂന്ന് ഹനുമാൻ കുരങ്ങുകൾ കൂട്ടിൽ നിന്ന് ചാടിപ്പോയി. നേരത്തേയും ഹനുമാൻ കുരങ്ങുകൾ കൂട്ടിൽ നിന്ന് ചാടിപ്പോയിരുന്നു. ഇത്തവണ മൂന്ന് പെൺകുരങ്ങുകളാണ് മൃഗശാല വിട്ടത്. ഇവയെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ മൃഗശാല അധികൃതർ തുടങ്ങിയിട്ടുണ്ട്. മയക്കുവെടിവെക്കാൻ നീക്കമുണ്ടെങ്കിലും ഇത് കുരങ്ങുകളുടെ ജീവന് പ്രശ്നമുണ്ടാക്കുമോ എന്ന ആശങ്കയുമുണ്ട്.
ഒന്നരവർഷം മുമ്പാണ് സമാനരീതിയിൽ മൃഗശാലയിൽ നിന്ന് ഹനുമാൻകുരങ്ങ് ചാടിപ്പോയിരുന്നു. സന്ദർശകർക്ക് കാണാനായി കൂട് തുറന്നപ്പോഴാണ് കുരങ്ങ് പുറത്തേക്ക് ചാടിയത്. തിരുപ്പതി ശ്രീ വെങ്കടേശ്വര സുവോളജി പാർക്കിൽനിന്ന് കൊണ്ടുവന്ന കുരങ്ങായിരുന്നു ഇത്. പിന്നീട് അതിനെ പിടികൂടി തിരികെയെത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.