Posted On
date_range Updated On
date_range പത്തനംതിട്ടയിൽ മൂന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് വെട്ടേറ്റു; പിന്നിൽ ആർ.എസ്.എസ് ക്രിമിനൽ സംഘമെന്ന്
പത്തനംതിട്ട: ആറന്മുളയിലെ എൽ.ഡി.എഫ് സ്ഥാനാർഥി വീണാ ജോർജിെൻറ തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് തിരിച്ചുപോവുകയായിരുന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് വെട്ടേറ്റു. തോന്നിയാമല സ്വദേശി സുജിത്ത് (23), അഴൂർ സ്വദേശി പി.എസ്. ആകാശ് (20), വെട്ടിപ്പുറം സ്വദേശി അഖിൽ സതീഷ് (20) എന്നിവർക്കാണ് വെട്ടേറ്റത്. ഇവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആർ.എസ്.എസ് ക്രിമിനൽ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് ഡി.വൈ.എഫ്.ഐ നേതാക്കൾ പറയുന്നു. കൊട്ടിക്കലാശം കഴിഞ്ഞതിനുപിന്നാലെ പത്തനംതിട്ട നഗരത്തിൽ ഇരുകൂട്ടരും തമ്മിൽ നേരിയ സംഘർഷം നടന്നിരുന്നു. അതിെൻറ തുടർച്ചയായാണ് രാത്രിയിൽ ആക്രമണം നടന്നത്. ഏഴുപേർക്കെതിരെ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.