റിസോട്ടിൽ മദ്യപിച്ച മൂന്ന്​ പേർ ഗുരുതരാവസ്​ഥയിൽ

തൊടുപുഴ: ഇടുക്കിയിൽ റിസോട്ടിൽ നിന്ന്​ മദ്യം കഴിച്ച മൂന്ന്​ പേർ ഗുരുതരാവസ്​ഥയിൽ. മുന്നാർ ചിത്തിരപുരത്ത്​ സ്വകാര്യ റിസോർട്ടിൽ മദ്യപിച്ച മൂന്ന്​ പേരെയാണ്​​ ദേഹാസ്വാസ്​ഥ്യം അനുഭവപ്പെട്ട്​ ആശുപത്രിയിൽ ​പ്രവേശിപ്പിച്ചിരിക്കുന്നത്​.

റിസോർട്ട്​ ഉടമ, സഹായി, സൃഹത്ത്​ എന്നിവരാണ്​ ചികിത്സയിലുള്ളത്​.

രണ്ടു പേർ കോലഞ്ചേരി ​ആശുപത്രിയിലും ഒരാൾ അങ്കമാലി ആശുപത്രിയിലുമാണ്​ ഉള്ളത്​​. വാറ്റ്​ ചാരായമാണ്​ കഴിച്ചതെന്നാണ്​ സൂചന. വെള്ളത്തൂവൽ പൊലീസ്​ അന്വേഷണം തുടങ്ങി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.