കോട്ടയം: ഏറ്റുമാനൂരിൽ റെയിൽവേ ട്രാക്കിൽ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി. ഒരു സ്ത്രീയുടെയും രണ്ട് പെൺകുട്ടികളുടെയും മൃതദേഹമാണ് കണ്ടെത്തിയത്. കോട്ടയം-നിലമ്പൂർ എക്സ്പ്രസിന് മുന്നിലേക്ക് ഇവർ ചാടുകയായിരുന്നെന്ന് ലോക്കോ പൈലറ്റ് പറയുന്നു. മരിച്ചവരെ തിരിച്ചറിയാനായിട്ടില്ല.
പാറോലിക്കൽ റെയിൽവേ ഗേറ്റിന് സമീപത്തായാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ട്രെയിൻ വരുമ്പോൾ ട്രാക്കിന് സമീപം നിൽക്കുകയായിരുന്നു മൂവരുമെന്നും ട്രെയിൻ അടുത്തെത്തിയതോടെ മുന്നിലേക്ക് ചാടിയെന്നും ലോക്കോ പൈലറ്റ് റെയിൽവേയിൽ അറിയിക്കുകയായിരുന്നു. അമ്മയും പെൺമക്കളുമാണ് മരിച്ചതെന്നാണ് പ്രാഥമിക സൂചന. പൊലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി.
മൃതദേഹഭാഗങ്ങൾ ചിന്നിച്ചിതറിയതിനാൽ തിരിച്ചറിയാനായിട്ടില്ല. ട്രാക്കിൽ തടസ്സമുള്ളതിനാൽ ട്രെയിനുകൾ വൈകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.