Posted On
date_range Updated On
date_range കളമശ്ശേരിയിൽ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ
കൊച്ചി: നഗരത്തിൽ വൻ കഞ്ചാവ് വേട്ട. കളമശ്ശേരി വിദ്യാനഗർ കോളനിയിൽ പൊലീസ് നടത്തിയ റെയ്ഡിൽ 11 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിലായി. കൊല്ലം സ്വദേശി ഷാരൂഖ്, കരുനാഗപ്പള്ളി സ്വദേശിയായ അജ്മൽ, പാലക്കാട് സ്വദേശി വിഷ്ണു എന്നിവരാണ് പിടിയിലായതെന്ന് സ്പെഷൽ ബ്രാഞ്ച് അറിയിച്ചു. രാത്രി വൈകിയാണ് സംഭവം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. നടപടിക്രമങ്ങൾ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.