Posted On
date_range Updated On
date_range ആൾക്കൂട്ട മർദനം: മൂന്നു പേർ അറസ്റ്റിൽ
കോട്ടക്കൽ: ആൾക്കൂട്ട മർദനത്തെ തുടർന്ന് പുതുപ്പറമ്പ് സ്വദേശി പൊറ്റയിൽ ഷാഹിർ വിഷം കഴിച്ച് മരിച്ച സംഭവത്തിൽ മൂന്നു പേരെ കോട്ടക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. പുതുപ്പറമ്പ് സ്വദേശികളായ ഐത്തൊടിക അബ്ദുൽ ഗഫൂർ (28), കുറുക്കൻ മുഹമ്മദ് ഷരീഫ് (36), ഏലപ്പറമ്പൻ ബഷീർ (45) എന്നിവരെയാണ് എസ്.ഐ റിയാസ് ചാക്കീരി അറസ്റ്റ് ചെയ്തത്. കേസിൽ പെൺകുട്ടിയുടെ പിതാവടക്കമുള്ളവർ ഒളിവിലാണെന്നും പത്തോളം പേർ പിടിയിലാകാനുണ്ടെന്നും പൊലീസ് അറിയിച്ചു. പ്രണയബന്ധത്തെതുടർന്ന് കഴിഞ്ഞ ഞായറാഴ്ച രാത്രി കാരാട്ടങ്ങാടിയിലായിരുന്നു സംഭവം. മർദനമേറ്റ ഷാഹിർ കുടുംബവുമൊത്ത് വീട്ടിലെത്തിയ ശേഷം വിഷം കഴിക്കുകയായിരുന്നു.
ചൊവ്വാഴ്ച പുലർച്ചയായിരുന്നു മരണം. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
ചൊവ്വാഴ്ച പുലർച്ചയായിരുന്നു മരണം. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.