ഭീഷണിപ്രസംഗം: പി.വി. അന്‍വറിനെതിരെ കേസെടുത്തു

എടക്കര: ചുങ്കത്തറയില്‍ പി.വി. അന്‍വര്‍ നടത്തിയ ഭീഷണിപ്രസംഗത്തിനെതിരെ പൊലീസ് കേസെടുത്തു. സി.പി.എം ഏരിയ സെക്രട്ടറി നിലമ്പൂര്‍ ഡിവൈ.എസ്.പിക്കു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രമസമാധാനം തകര്‍ക്കാനുള്ള ശ്രമം ഉള്‍പ്പെടെയുള്ള കുറ്റം ചുമത്തി എടക്കര പൊലീസ് കേസെടുത്തത്.

ചുങ്കത്തറ പഞ്ചായത്ത് പ്രസിഡന്റിനെതിരായ അവിശ്വാസം പാസായശേഷം യു.ഡി.എഫ് നടത്തിയ പൊതുയോഗത്തിലായിരുന്നു അന്‍വറിന്റെ പ്രസംഗം. തനിക്കുനേരെയോ യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കുനേരെയോ ആളെ പറഞ്ഞയക്കുന്നവരുടെ വീട്ടില്‍ കയറി തലക്ക് അടിക്കുമെന്നായിരുന്നു ഭീഷണി.

Tags:    
News Summary - Threat speech case registered against PV Anvar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.