Posted On
date_range Updated On
date_range മാറാട് കോടതി ജഡ്ജിക്ക് ഭീഷണിക്കത്ത്
കോഴിക്കോട്: മാറാട് പ്രത്യേക അഡീഷനൽ സെഷൻസ് ജഡ്ജി കെ.എസ്. അംബികക്ക് ഭീഷണിക്കത്ത്. കൂട്ടക്കൊലക്കേസിൽ രണ്ടു പ്രതികൾക്ക് ചൊവ്വാഴ്ച കോടതി ഇരട്ട ജീവപര്യന്തം തടവ് വിധിച്ചിരുന്നു. തപാൽ മാർഗമെത്തിയ കത്തിലാണ് ഭീഷണി.
ശിക്ഷ വിധിക്കപ്പെട്ട കോയമോനെയും നിസാമുദ്ദീനെയും വെറുതെ വിട്ടില്ലെങ്കിൽ വീട്ടിൽ കിടന്നുറങ്ങാൻ അനുവദിക്കില്ലെന്നും പകരം വീട്ടുമെന്നുമാണ് കത്തിലുള്ളത്. ജഡ്ജി സിറ്റി പൊലീസ് മേധാവിക്ക് നൽകിയ പരാതി അന്വേഷണത്തിനായി നടക്കാവ് പൊലീസിന് കൈമാറി. ഇതിെൻറ അടിസ്ഥാനത്തിൽ ജഡ്ജിയുടെ സുരക്ഷ ശക്തമാക്കിയതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.