തൃശൂർ: ആർ.എസ്.എസ് പ്രവർത്തകൻ തൊഴിയൂർ സുനിൽ വധക്കേസിൽ 25 വർഷത്തിന് ശേഷം യഥാർഥ പ്രതികളിലൊരാളായ ജംഇയ്യത്തുൽ ഇഹ്സാനിയ പ്രവർത്തകൻ ചാവക്കാട് പാലയൂർ കറുപ്പം വീട്ടിൽ മൊയ്തു എന്ന മൊയ്നുദ്ദീൻ (49) ശനിയാഴ്ച അറസ്റ്റിലായതോടെ കേസ് അന്വേഷണം ക്രൈംബ്രാഞ്ച് പുതിയ തലങ്ങളിലേക്ക് വ്യാപിപ്പിച്ചു.
ചേകന്നർ മൗലവിയുടെ തിരോധാനത്തിന് തന്നെ ഉത്തരം കിട്ടാൻ അന്വേഷണം കാരണമാകുമെന്നാണ് സൂചന. ചേകന്നൂർ മൗലവി തിരോധാന കേസിന് പിന്നിലുണ്ടെന്ന് സംശയിക്കുന്ന ജംഇയ്യത്തുൽ ഇഹ്സാനിയ അംഗം ആണ് അറസ്റ്റിലായ മൊയ്നുദീൻ. മറ്റ് പ്രതികളെ കുറിച്ചുള്ള പൂർണ വിവരങ്ങൾ ശേഖരിച്ച് ക്രൈം ബ്രാഞ്ച് അവരെ പിടികൂടാനുള്ള തന്ത്രങ്ങൾ സംഘം തയ്യാറാക്കി കഴിഞ്ഞു. ചേകന്നൂർ മൗലവി തിരോധാന കേസിന് പിന്നിലുണ്ടെന്ന് സംശയിക്കുന്ന സെയ്തലവി അൻവരിയാണ് സുനിൽ വധക്കേസിലെ മുഖ്യപ്രതിയെന്ന വിവരവും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്.
നീണ്ട കാത്തിരിപ്പിനും നിരീക്ഷണങ്ങൾക്കും ശേഷമാണ് മൊയ്നുദീനെ അറസ്റ്റ് ചെയ്തത്. മലപ്പുറത്തെ ഹോട്ടൽ തൊഴിലാളിയായിരുന്ന മൊയ്നുദ്ദീൻ രണ്ട് വർഷത്തോളം ക്രൈംബ്രാഞ്ച് നിരീക്ഷണത്തിലായിരുന്നു. ഇയാളുടെ യാത്രകൾ, കൂടിക്കാഴ്ചകൾ, ബന്ധങ്ങൾ തുടങ്ങിയവ ശേഖരിച്ച ശേഷമാണ് അറസ്റ്റ്. 2012ൽ തീവ്രവാദ വിരുദ്ധ സ്ക്വാഡ് ആണ് സുനിൽ വധക്കേസിൽ കോടതി ശിക്ഷിച്ചവരല്ല യഥാർഥ പ്രതികളെന്ന് കണ്ടെത്തിയത്. അന്വേഷണത്തിലെ സുപ്രധാന വഴിത്തിരിവ് ആണിത്. തുടർന്നാണ് പുനരന്വേഷണം പ്രഖ്യാപിച്ചത്. മൊയ്നുദ്ദീെൻറ നീക്കങ്ങളിൽ നിന്നും േഫാൺ വിളികളിൽ നിന്നുമാണ് സുനിലിനെ കൊന്നതിന് പിന്നിൽ ജംഇയ്യത്തുൽ ഇഹ്സാനിയ ആണെന്നും കൃത്യം നടത്തിയതിൽ ഏഴ് പേരുണ്ടെന്നും മനസ്സിലായത്.
ഏഴ് പ്രതികളിൽ നാല് പേർ രാജ്യം വിട്ടതായാണ് വിവരം. കേരളത്തിൽ വിവിധയിടങ്ങളിലായുള്ള മറ്റുള്ളവർ നിരീക്ഷണത്തിലാണ്. സെയ്തലവി അൻവരിയിലേക്കാണ് ക്രൈംബ്രാഞ്ചിെൻറ അടുത്ത നീക്കം.
ഇയാളെ ലഭിക്കുന്നതോടെ തീരദേശത്തെ കൊലപാതകങ്ങളുടെയും ചേകന്നൂർ മൗലവി തിരോധാനത്തിനും ഉത്തരമായേക്കുമെന്നാണ് കരുതുന്നത്.
അന്വേഷണ പരിധിയിൽ ഗുരുവായൂർ പൊലീസിെൻറ വീഴ്ചയും
തൃശൂർ: തൊഴിയൂർ സുനിൽ കൊലക്കേസിെൻറ ക്രൈംബ്രാഞ്ച് അന്വേഷണ പരിധിയിൽ ഗുരുവായൂർ പൊലീസും. കേസിൽ വ്യാജ അന്വേഷണം നടത്തിയെന്ന കണ്ടെത്തലും കേസുമായി ബന്ധപ്പെട്ട േരഖകളൊന്നും സ്റ്റേഷനിലില്ലാത്തതുമാണ് ഗുരുവായൂർ പൊലീസിെന പ്രതിക്കൂട്ടിലാക്കുന്നത്. ഒത്തു തീരുന്ന കേസുകളുടെ ഫയൽ പോലും സൂക്ഷിക്കുകയും ദിനേന അതത് നിമിഷങ്ങളിലും സംഭവിക്കുന്ന കാര്യങ്ങൾ രേഖപ്പെടുത്തുകയും െചയ്യണമെന്നിരിക്കെ സുപ്രധാന കൊലക്കേസിെൻറ രേഖകൾ കാണാതായതിന് പിന്നിൽ ഉദ്യോഗസ്ഥ ഇടപെടൽ ഉണ്ടെന്ന് പറയുന്നു. കുന്നംകുളം ഡിൈവ.എസ്.പി പി. ചന്ദ്രെൻറ നേതൃത്വത്തിൽ ഗുരുവായൂർ സി.െഎ ശിവദാസൻ പിള്ളയാണ് അന്ന് േകസ് അന്വേഷിച്ചത്. കൊലപാതകത്തിൽ പ്രതി ചേർക്കപ്പെട്ട തങ്ങളെ പതിനൊന്ന് ദിവസത്തോളം രാപ്പകലില്ലാതെ ക്രൂരമർദനത്തിനിരയാക്കി സമ്മതിപ്പിക്കുകയായിരുന്നുവെന്ന് കേസിൽ ശിക്ഷയനുഭവിച്ച സി.പി.എം പ്രവർത്തകർ പറഞ്ഞു. കുറ്റവിമുക്തരാക്കിയ വിധിയിൽ കേസ് പുനരന്വേഷിക്കണമെന്ന് നിർദേശിച്ചിരുന്നെങ്കിലും കേസ് വഴിയിൽ കിടന്നു. മുഖ്യമന്ത്രിക്ക് പരാതി നൽകിയപ്പോഴാണ് കേസിന് ജീവൻ വെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.