കൊച്ചി: വയനാട് തൊവരിമലയിൽ വനഭൂമി കൈയേറി സമരം ചെയ്ത കേസിലെ മൂന്ന് പ്രതികൾക്ക് ജാമ്യം. സി.പി.ഐ എം.എൽ റെഡ് സ്റ്റാർ കേന്ദ്ര കമ്മിറ്റി അംഗം കെ.പി. കുഞ്ഞിക്കണാരൻ, തൃശൂർ സ്വദ േശി രാജേഷ് അപ്പാട്ട്, മനോഹരൻ വാഴപ്പറ്റ എന്നിവർക്കാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
സാധാരണ ഉപാധികൾക്ക് പുറമെ ആദ്യ രണ്ടുപേർ അന്വേഷണ ഉദ്യോഗസ്ഥനെ കാണാനല്ലാതെ കോടതിയുടെ അനുമതിയില്ലാതെ വയനാട് ജില്ലയിൽ പ്രവേശിക്കരുതെന്നും ആദിവാസി വിഭാഗത്തിലുൾപ്പെട്ട മനോഹരൻ വാഴപ്പറ്റ മേപ്പാടി ഫോറസ്റ്റ് റേഞ്ചിൽ പ്രവേശിക്കരുതെന്നുമുള്ള വ്യവസ്ഥകളും ഉൾപ്പെടുത്തിയാണ് ജാമ്യം.
മിച്ചഭൂമി ഹാരിസണിന് പതിച്ചുനൽകാൻ സർക്കാർ ശ്രമിക്കുന്നെന്ന ആരോപണത്തെത്തുടർന്ന് പ്രതികളുടെ നേതൃത്വത്തിൽ ഭൂരഹിതർ തൊവരിമലയിൽ അതിക്രമിച്ചു കയറി കുടിൽകെട്ടി സമരം നടത്തിയെന്നാണ് േകസ്. തുടർന്ന് ഏപ്രിൽ 24നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.